വെട്ടിച്ചുരുക്കിയ ഗള്‍ഫ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ. നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ ഞായറാഴ്ച്ചക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്നും ഹജ്ജ് സര്‍വീസുകള്‍ക്കായി സ്വകാര്യ വിമാനങ്ങള്‍ വാടകക്കെടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. കേന്ദ്രവ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അറിയിച്ചു.
എയര്‍ കേരളക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ 168 സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. വ്യോമയാനവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് എയര്‍ ഇന്ത്യ 168 സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
ചേര്‍ത്തല റെയില്‍വെ വാഗണ്‍ ഫാക്ടറിക്കായി പുതിയ സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. പാലക്കാട് കോച്ച് ഫാക്ടറി കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടു വരുന്നതിനായി യോഗത്തില്‍ സമയപരിധി നിശ്ചയിച്ചെന്നും കേരളത്തിന്റെ പ്രതിനിധിയായ പങ്കെടുത്ത ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല