1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2015

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ കസ്റ്റംസ് നടപടികള്‍ പ്രാബല്യത്തില്‍ വരുന്നു;മാര്‍ച്ച് ഒന്നു മുതല്‍ സ്വര്‍ണ്ണത്തിനും പണത്തിനും ഇലക്ട്രോണിക് സാധനങ്ങള്‍ക്കും ഡിക്ലറേഷന്‍ രീതികള്‍ ശക്തമാക്കുന്നു.

വിദേശത്തു നിന്നുള്ള മലയാളികള്‍ നാട്ടിലെ എയര്‍ പോര്‍ട്ടുകളില്‍ ഓരോ തവണയും എത്തുമ്പോഴും പലതരം നിയമ രീതികളാണ് നേരിടേണ്ടി വന്നിരുന്നത്. ഇന്ത്യക്ക് പുറത്തു നിന്നും വരുന്നവര്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ പലപ്പോഴും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വിമാനത്താവളങ്ങളില്‍ തടഞ്ഞു വക്കുക കസ്റ്റംസിന്റ്‌റ്റെ ഒരു സ്ഥിരം വിനോദവും ആണ് . വിദേശ ഇന്ത്യാക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവരേണ്ട സാധനങ്ങ ളെ സംബന്ധിച്ച് ഒരു വ്യക്തമായ രൂപ രേഖ ഇല്ലാതിരുന്നത്
യാത്രകള്‍ ക്ലേശകരവും മാനസിക സംഘര്‍ഷത്തിന് ഇടവരുത്തുകയും ചെയുക എന്നത് നമ്മുടെ എയര്‍ പോര്‍ട്ടുകളില്‍ നിത്യ സംഭവം ആയി ഇന്നും തുടരുകയാണ് .കേന്ദ്ര ഗവര്‍മെന്റ്‌റ് പുതുതായി കൊണ്ടുവന്ന എമിഗ്രേഷന്‍ നിയമ വ്യവസ്ഥകള്‍ എല്ലാ പ്രവാസി ഭാരതീയര്‍ക്കും പുതിയ മാര്ഗ രേഖ ആയി മാറുന്നു.ഒപ്പം മണിക്കൂറുകളുടെ നീണ്ട യാത്രക്ക് ശേഷം സ്വന്തം നാട്ടില്‍ എത്തുന്ന ഓരോ പ്രവാസി ഇന്ത്യക്കാരനും എയര്‍ പോര്‍ട്ട് ഉധ്യോഗസ്തരുടെ ആട്ടും തുപ്പും കൊള്ളേണ്ട കാലം അവസാനിക്കുന്നു എന്ന ശുഭ സൂചനയും നല്കുന്നു.

പതിനായിരം രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്‍കണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്‍ട്ട് നമ്പറും പൂരിപ്പിച്ച് നല്‍കണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്.
ഹാന്റ് ലഗേജ് ഉള്‍പ്പെടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്‍ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.നിലവില്‍ പുരുഷന്മാര്‍ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഫോറിന്‍ കറന്‍സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കണം.കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.ക്യാമറകള്‍ ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകള്‍ക്കും എയര്‍ പോര്‍ട്ട് ഡ്യൂട്ടി അടക്കേണ്ടിവരുംകസ്റ്റംസ് നിയമങ്ങള്‍ അറിയാത്ത പ്രവസികള്‍ക്ക് എയര്‍പ്പോര്‍ട്ടില്‍ വന്‍നഷ്ടം സംഭവിക്കുന്നു.

ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്‍ക്കു നല്‍കേണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്‍കേണ്ടതായോ വരുന്നത്. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.സ്വര്‍ണ്ണം, വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്.സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്‍കണം.

കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്.രാജ്യത്തിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്‍ണ്ണവും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കൊണ്ടുവരാം. സ്വര്‍ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്‍ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്‍ണ്ണകട്ടിക്ക് 10 ശതമാനവും നികുതി നല്‍കണം.കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്‍കണം.
6 മാസം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്‍ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്‍ണ്ണത്തിന് നികുതിയും നല്‍കണം.ഗള്‍ഫില്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്‍ക്കും നികുതി നല്‍കണം.ഗള്‍ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്‍ക്ക് നികുതിയുണ്ട്.ടെലിവിഷന്‍ പുതിയതായാല്‍ മാര്‍ക്കറ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്‍കണം.

വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്‍ദ്ദ ഉള്‍പ്പെടെയുള്ളവക്ക് ഈ നിയന്ത്രണമുണ്ട്.കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്‍കേണ്ടിവരും.സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും.
മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു……..

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.