മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധം അറിയിക്കുന്നതിനായി പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമം. ഇഎസ് ബിജിമോള്‍ എംഎല്‍എയാണ് ആന്റണിയ്ക്ക് ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ലൈഫ് ജാക്കറ്റ് ആന്റണി വാങ്ങിയില്ല.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രി തയ്യാറായില്ലെന്ന് ആരോപിച്ചാണ് ലൈഫ് ജാക്കറ്റ് നല്‍കി പ്രതിഷേധമറിയിക്കാന്‍ ശ്രമിച്ചത്. തൊടുപുഴയില്‍ നടന്ന കാര്‍ഷിക മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ആന്റണി.
അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞു. എന്നാല്‍ പ്രശ്‌നം പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും വ്യക്തമായ നിലപാടില്ല. കോടതി വഴി മാത്രം പ്രശ്‌നപരിഹാരത്തിന് കാത്തുനില്‍ക്കാതെ ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. ചര്‍ച്ചകളിലൂടെ രമ്യമായ പരിഹാരം കാണാന്‍ കേരളവും തമിഴ്‌നാടും ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല