നിരോധിക്കപ്പെട്ട വസ്തുക്കളായ ഹെറോയിന്‍, ക്രാക്, കോക്കെയ്ന്‍ തുടങ്ങിയവയെക്കാളും സമൂഹത്തിന് മാരകമായ ദോഷം ചെയ്യുന്ന വസ്തുവാണ് ആള്‍ക്കഹോളെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇംപീരിയില്‍ കോളേജ് ലണ്ടനിലെ മുന്‍ പ്രൊഫസറായിരുന്ന നട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് സമൂഹത്തെ മാരകമായി ബാധിക്കുന്ന വസ്തുക്കളുടെ വിവരണമുള്ളത്. മനുഷ്യ ശരീരത്തെ കീഴ്പ്പെടുത്തുന്ന വസ്തുക്കളായ ആള്‍ക്കഹോള്‍, കോക്കെയ്ന്‍, ഹെറോയിന്‍, എക്സസ്റ്റസി തുടങ്ങിയവയില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തലുകള്‍. ഓരോ വസ്തുവും 1-100 എന്ന അനുപാതത്തില്‍ എടുത്താല്‍ കുടൂതല്‍ മാരകമായ വസ്തുക്കളുടെ കൂട്ടത്തില്‍ ആള്‍ക്കഹോള്‍ 72 പോയിന്റും ഹെറോയിന്‍ 55 പോയിന്റുമായി രണ്ടാം സ്ഥാനത്തും ക്രാക്ക് 54 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
ക്രിസ്റ്റല്‍ മെത്ത് 33 പോയിന്റും കോക്കെയ്ന്‍ കേവലം 27 പോയിന്റും പുകയില 26 പോയിന്റും കനാബീസ് 20 പോയിന്റും സൂചിപ്പിക്കുന്നു. സമൂഹത്തില്‍ ഈ മാരകമായ വസ്തുക്കള്‍ എത്രമാത്രം ഉപയോഗത്തില്‍ നശീകരണ സ്വഭാവമുള്ളതാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് തരംതിരിവ് നടത്തിയത്.
മനുഷ്യനെ നശിപ്പിക്കുവാനുള്ള ശക്തി, ഇവയുടെ അടിമയാക്കാനുള്ള സാദ്ധ്യത മാനസിക നിലയുടെ പ്രവര്‍ത്തന വ്യത്യാസം, ശരീരത്തിനുണ്ടാക്കുന്ന കേടുപാടുകള്‍, കുടുംബ ബന്ധങ്ങളിലും സമൂഹ ബന്ധങ്ങളിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്നിവ പഠനത്തെ സ്വാധീനിച്ചു. ഇവയുടെ ഉപയോഗത്തിലൂടെ സമൂഹത്തിലുണ്ടാക്കുന്ന പ്രയാസങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവ എടുത്ത് പറയുന്നുണ്ട്.
ക്രിസ്മസും ന്യൂഇയറും ആഘോഷിക്കുന്ന ഈ അവസരത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മത്സരിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് വ്യക്തികളെയും കുടുംബങ്ങളെയും സ്വാധീനിക്കുമ്പോള്‍ ദോഷവശങ്ങളെക്കുറിച്ച് പറയേണ്ടവരും തിരുത്തേണ്ടവരും മൗനം പാലിക്കുകയും ചെയ്യുകകൂടി ചെയ്യുമ്പോള്‍ അത് ഒരു സമൂഹത്തിന്റെ തന്നെ നാശത്തിലേക്ക് വഴിവെയ്ക്കലാകുമെന്ന് വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല