1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012

ഇക്കഴിഞ്ഞ ദിവസം ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ജില്ലാ കലക്ടര്‍ അലക്സ് പോള്‍ മേനോന് ആ പേരിട്ടത് മലയാളിയായ വി.കെ. കൃഷ്ണമേനോനോടുള്ള അതിരറ്റ ആദരവു മൂലമെന്ന് അലക്സിന്റെ പിതാവ് വരദാസ്.തന്റെ മകനും കൃഷ്ണമേനോനെപ്പോലെ പ്രഗല്ഭനായ നയതന്ത്രജ്ഞനാവണമെന്നായിരുന്നു ആഗ്രഹം.

‘ചെറുപ്രായത്തിലേ അവന്‍ ധൈര്യശാലിയാണ്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഇടക്കിടെ പറയും. ഛത്തിസ്ഗഢില്‍ കലക്ടറായി നിയമനം ലഭിച്ചപ്പോള്‍ മാവോയിസ്റ്റുകളെ പോരാട്ടപാതയില്‍നിന്ന് പിന്തിരിപ്പിച്ച് നേര്‍വഴിക്ക് കൊണ്ടുവരാന്‍ അവന്‍ ശ്രമിച്ചു.
അവന് ആത്മാഭിമാനത്തോടെയുള്ള മോചനം നല്‍കാന്‍ മാവോയിസ്റ്റുകള്‍ തയാറാവണം. ഇതിനാവശ്യമായ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെടും’-വരദാസ് പറഞ്ഞു.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സ തുടരുന്ന വരദാസ് ചെന്നൈ കൊളത്തൂരിലെ ബന്ധുവീട്ടില്‍ മകനുവേണ്ടി പ്രാര്‍ഥനാനിരതനായി കഴിയുകയാണ്. തന്റെ മകന്‍ ചെറുപ്പംമുതലേ ധൈര്യശാലിയാണെന്ന് വരദാസ് പറയുന്നു. മകനെയും മരുമകളെയും സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ച ചെന്നൈയില്‍ മടങ്ങിയെത്തി രണ്ടു ദിവസത്തിനകമാണ് മകന്‍ മാവോയിസ്റ്റുകളുടെ പിടിയിലായ വിവരം അറിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.