1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2011



ഗ്ലാസ്‌ഗോ: സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ സ്‌കോട്ട്‌ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ 21-07-2011 വ്യാഴാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗ്ലാസ്‌ഗോ അതിരൂപതയുടെ ചാപ്ലെയിന്‍സി സെന്ററായ ക്രൂക്കസ്റ്റണ്‍ സെന്റ് ജെയിംസ് ദൈവാലയത്തില്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാത്യു അറയ്ക്കല്‍ പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വി.കുര്‍ബാനയോടെ സ്‌കോട്ട്‌ലാന്‍ഡ് അല്‍മായ സമ്മേളനത്തിന് തുടക്കം കുറിച്ചു.

സ്‌നേഹമാണ് സര്‍വ്വോല്‍കൃഷ്ടമായ ദൈവീകദാനമെന്നും വരുംതലമുറയെ സ്‌നേഹചൈതന്യത്തില്‍ വാര്‍ത്തെടുക്കുവാനുള്ള പരിശ്രമങ്ങള്‍, മാതാപിതാക്കള്‍ കുടുംബങ്ങളില്‍തന്നെ തുടങ്ങേണ്ടതാണെന്നും ദിവ്യബല മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പിതാവ് ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് പാരീഷ്ഹാളില്‍ കൂടിയ അല്പമായ സമ്മേളനത്തില്‍ അഭിവന്ദ്യപിതാവ് അല്‍മായ കമ്മീഷന്‍ സ്‌കോട്ട്‌ലന്‍ഡ് പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

വിശ്വാസ പരിശീലനമടക്കമുള്ള സഭാ പാരമ്പര്യ അനുഷ്ഠാനങ്ങള്‍ അഭംഗുരം കാത്തുസൂക്ഷിക്കുവാന്‍ വരുംതലമുറയെ പരിശീലിപ്പിക്കുവാനായി സഭാസമൂഹത്തിന് ശക്തി പകരുകയാണ് അല്‍മായ കമ്മീഷന്റെ ലക്ഷ്യമെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു. ലക്ഷക്കണക്കിന് വരുന്ന സീറോ മലബാര്‍ സഭ അല്‍മായ സമൂഹത്തിന്റെ വിഭവശേഷി സൂക്ഷ്മതയോടെ വിനിയോഗിച്ചാല്‍ സമൂഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍ ഉദ്‌ബോധിപ്പിച്ചു.


സീറോ മലബാര്‍ ഗ്ലാസ്‌ഗോ അതിരൂപതാ ചാപ്ലെയിന്‍ ഫാ.ജോയി ചേറാടിയില്‍, മദര്‍വെല്‍ രൂപതാ ചാപ്ലെയിന്‍ ഫാ.സെബാസ്റ്റ്യന്‍ കല്ലത്ത് എന്നീ വൈദി ശ്രേഷ്ഠരും സമ്മേളനത്തില്‍ ആശംസകളര്‍പ്പിച്ചു. ഗ്ലാസ്‌ഗോ, മദര്‍വെല്‍ രൂപതാ സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളും അല്പമായ സമൂഹവും സമ്മേളനത്തില്‍ പങ്കെടുത്തു.

ലിബി നെടുംതകിടി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.