ചൈനയില്‍ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ഐസ് മേളയ്ക്ക് മുന്നോടിയായി ഐസില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അടുത്തമാസമാണ് ചൈനയില്‍ ഹര്‍ബിനിലെ അന്താരാഷ്ട്ര ഐസ് ആന്‍ഡ് സ്‌നോ മേള ആരംഭിക്കുന്നത്. മേളയുടെ കാലഘട്ടത്തില്‍ ഹര്‍ബിനിലെ താപനില -38 ഡിഗ്രി സെല്‍ഷ്യസായിരിക്കും.
ലോകത്തെ മഹത്തരങ്ങളായ നിരവധി കെട്ടിടങ്ങളുടെയും ശില്‍പ്പങ്ങളുടെയും ഐസില്‍ തീര്‍ത്ത മാതൃക നിര്‍മ്മിക്കുന്നു എന്നതാണ് ഈ മേളയുടെ പ്രത്യേകത. ശില്‍പ്പങ്ങളിലേക്ക് പ്രകാശം കടത്തി വിട്ട് ഇവയെ കൂടുതല്‍ മനോഹരമാക്കിയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഏകദേശം 1400 മീറ്റര്‍ നീളത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ 45 നിറങ്ങളിലുള്ള ശില്‍പ്പങ്ങളും പ്രകൃതിദൃശ്യങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. സെവന്‍ ഇയര്‍ ഇച്ച് എന്ന സിനിമയിലെ മെര്‍ലിന്‍ മണ്‍റോയുടെ രൂപമാണ് ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകത. പതിമൂന്നാാമത് അന്താരാഷ്ട്ര ഐസ് മേളയാണ് ഈ വര്‍ഷം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഐസ് മേളയാണ് ഹര്‍ബിനിലേത്.
ജപ്പാനിലെ സപ്പൊറോ മേള, കാനഡയിലെ ക്യൂബക് സിറ്റി വിന്റര്‍ കാര്‍ണിവല്‍, നോര്‍വെയിലെ സ്‌കി മേള എന്നിവയാണ് മറ്റു മേളകള്‍. ഈ മേളകളെല്ലാം സംഘടിപ്പിക്കപ്പെടുന്നത് വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ മാസമായ ജനുവരിയിലാണ്. ഹര്‍ബനില്‍ ഏകദേശം പത്ത് ലക്ഷത്തിലേറെ പേരാണ് മേളയില്‍ പങ്കെടുക്കുന്നത്. ഐസില്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതാണ് ഈ മേളയുടെ പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല