കേരളത്തില്‍ ഇതുവരെ നടന്നതില്‍ വെച്ചേറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധയും ജനപിന്തുണയും ലഭിച്ച നേഴ്സുമാരുടെ സമരമായിരുന്നു അമൃത ആശുപത്രിയിലേത്. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട നേഴ്സുമാരുടെ സംഘടനാ ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ച് വരുത്തി ഗുണ്ടകളെ കൊണ്ട് തല്ലി ചതയ്ക്കുക വരെ ചെയ്തിരുന്നു ആശുപത്രി മാനേജ്മെന്റ്. ഇതേതുടര്‍ന്ന് ശക്തമായ സമരമുറകളുമായി രംഗത്തെത്തിയ നേഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബര്‍ 9 ന് വെള്ളിയാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ നേഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴും മുന്‍പ് നല്‍കിയ ശമ്പളം തന്നെയാണ് നെഴ്സുമാര്‍ക്ക് അമൃത ആശുപത്രിയില്‍ ലഭിക്കുന്നതിനുള്ള തെളിവ് എന്‍ആര്‍ഐ മലയാളിക്ക് ലഭിച്ചു. അമൃത ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ ഒരാള്‍ക്ക് കഴിഞ്ഞ ജനവരിയില്‍ ലഭിച്ച ശമ്പളത്തിന്റെ സ്ലിപ് മുകളില്‍ കൊടുത്തിരിക്കുന്നു. പതിനായിരം രൂപ സാലറി കൊടുക്കേണ്ട അമൃതയില്‍ ജനുവരി മാസവും നല്‍കിയിരിക്കുന്നത് അയ്യായിരം രൂപ മാത്രമാണ്.തൊഴില്‍ മന്തിയടക്കമുള്ളവര്‍ നല്‍കിയ വാഗ്ദാനമാണ് ലന്ഘിക്കപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല