1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

ലണ്ടന്‍: ബ്രിട്ടിനില്‍ അനലോഗ് ടി വി യുഗത്തിന് ഇനി ഒരു വര്‍ഷം മാത്രം ആയുസ്. ഏതാണ്ട് എണ്‍പതു വര്‍ഷക്കാലം നീണ്ട ഒരു യുഗമാണ് ഇതോടെ അവസാനിക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍ 24ഓടെ രാജ്യത്ത് അനലോഗ് ടെലിവിഷന്‍ സിഗ്നലുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കും. 2008ല്‍ ഡിജിറ്റല്‍ ടെലിവിഷനുകള്‍ മാര്‍ക്കറ്റിലെത്തിയതോടെ തന്നെ അനലോഗ് ടി വികളുടെ മരണമണി മുഴങ്ങിയിരുന്നു. ഡിജിറ്റല്‍ ടി വികള്‍ നല്‍കുന്ന കാഴ്ചാസുഖവും വ്യക്തതയും മൂലം ലക്ഷക്കണക്കിന് ശ്രോതാക്കള്‍ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ ടി വിയിലേക്ക് മാറിയിട്ടുണ്ട്.

അനലോഗ് ടെലിവിഷന്റെ കാലഘട്ടം ടെലിവിഷന്റെ നിര്‍വചനം കാലഘട്ടം കൂടിയാണെന്നും എന്നാല്‍ പൂര്‍ണമായും ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതെന്നും ഡിജിറ്റല്‍ യു കെ ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് സ്‌കോട്ട് പറഞ്ഞു. അനലോഗ് യുഗത്തിന്റെ അവസാന ദിവസം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1932 ഓഗസ്റ്റിലാണ് ആദ്യ അനലോഗ് ടെലിവിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചന്ദ്രനിലെ മനുഷ്യന്റെ കാലുകുത്തല്‍ പോലുള്ള ചരിത്രപ്രധാനമായ പല കാര്യങ്ങളും ബി ബി സി ഇതിലൂടെ ജനങ്ങളിലെത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.