അഞ്ചേരി ബേബി വധക്കേസില്‍ സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും. എം എം മണിയുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ചോദ്യം ചെയ്യല്‍.
കേസില്‍ പ്രതിയായിരുന്ന പി എന്‍മോഹന്‍ദാസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കെ കെ ജയചന്ദ്രനെതിരെ പോലീസ് കേസെടുത്തത്. രാവിലെ 10മണിക്ക് മൂന്നാര്‍ സിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ടാണ് ജയചന്ദ്രനെ ചോദ്യം ചെയ്യാന്‍ വൈകിയത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല