1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2012

സംഗീത് ശേഖര്‍

യുവേഫയുടെ യൂറോപ്പിലെ എറ്റവും മികച്ച ഫുട്ബാളര്‍ ക്കുള്ള പുരസ്കാരം സ്പാനിഷ് മിഡ് ഫീല്‍ഡര്‍ ഇനിയസ്റ്റ കരസ്ഥമാക്കി..അദ്ദേഹം മറി കടന്നത് ഇന്നു ലോകത്തിലെ എറ്റവും മികച്ച 2 കളിക്കാരെ ആയിരുന്നു.ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയെയും .. തന്റെ സമകാലികരായ ഈ 2 ലോകോത്തര കളിക്കാരുടെ നിഴലില്‍ നിന്നും ഇനിയസ്റ്റ പുറത്ത് കടക്കുകയാണ്. ഇവരുടെ ആരാധകര്‍ കലി തുള്ളാന്‍ വരട്ടെ .നിങ്ങള്‍ ദയവായി തിരിച്ചറിയുക,ഇത്തവണ ആ ബഹുമതി എത്തിയിരിക്കുന്നത് അര്‍ഹമായ കൈകളില്‍ തന്നെയാണ്.

എന്തു കൊണ്ട് ഇനിയസ്റ്റ? വിശദീകരിക്കാന്‍ എനിക്കു യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.ബാര്‍സിലോണയുടെയും സ്പെയിന്റെയും താരസമ്പന്നമായ മധ്യനിരയിലെ വജ്രത്തിളക്കമാണു ഇനിയസ്റ്റ.തികച്ചും ബ്രില്ല്യന്റ് എന്നു വിശേഷിപ്പിക്കേണ്ട കളിക്കാരന്‍ .അയാള്‍ ഇത്രയും നാള്‍ നിശബ്ദമായി ചെയ്തു കൊണ്ടിരുന്ന നിസ്വാര്‍ത്ഥമായ സേവനത്തിനു കിട്ടിയ
അര്‍ഹിക്കുന്ന പ്രതിഫലം മാത്രമാകുന്നു ഈ ബഹുമതി.ബാര്‍സയുടെ നേട്ടങ്ങള്‍ക്കെല്ലാം കാരണമായി വാഴ്ത്തപ്പെടുന്നത് മെസ്സിയാണ്.മെസ്സിയുടെ പുറകില്‍ അതിമനോഹരമായി കളി മെനഞ്ഞെടുക്കുന്ന 2 അസാധാരണ പ്രതിഭാശാലികള്‍ ആയ സാവിയും ഇനിയസ്റ്റയും ആരുടെയും കണ്ണില്‍ പെടുന്നില്ല.

പ്രതിഭയേക്കാള്‍ താരത്തിളക്കത്തെ മാനിക്കുന്നവര്‍ തിരിച്ചറിയേണ്ട ചില സത്യങ്ങള്‍ ഉണ്ട്.ഇനിയസ്റ്റ തന്റെ മികച്ച ഗെയിം കെട്ടഴിക്കുന്നത് തന്റെ ക്ളബ്ബായ ബാര്‍ സക്കു വേണ്ടി മാത്രമല്ല.രാജ്യത്തിന്റെ ജേഴ്സി അണിയുമ്പോള്‍ അയാള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ കളിക്കുന്നു.തന്റെ എറ്റവും മികച്ച സംഭാവന അയാള്‍ സ്പെയിനിനു വേണ്ടി നല്കുന്നു.ബാര്‍സയിലെ പ്രകടനമാണു മെസ്സിയെ ഒരു ഇതിഹാസമാക്കി മാറ്റുന്നത്.ആ പ്രകടനങ്ങളുടെ പിന്നില്‍ ഇനിയസ്റ്റയുടെയും വിയര്‍പ്പുണ്ടെന്ന കാര്യം പച്ചയായ യാഥാര്‍ഥ്യം മാത്രം .കാരണം ഇതേ മെസ്സി അര്‍ജന്റീനിയന്‍ ജേഴ്സിയില്‍ എത്തുമ്പോള്‍ അയാള്‍ക്ക് തിളങ്ങാനാകുന്നില്ല.ബാര്‍സയില്‍ ലഭിക്കുന്ന മികച്ച പിന്തുണ മെസ്സിക്ക് അവിടെ കിട്ടുന്നില്ല.എന്നാല്‍ ഇനിയസ്റ്റ ബാര്‍സയിലായാലും സ്പെയിന്റെ ജേഴ്സിയില്‍ ആയാലും ലോകനിലവാരത്തിലുള്ള കളി ആണു കാഴ്ച വക്കുന്നത്.

ഗോളുകള്‍ ആണു മത്സരങ്ങള്‍ ജയിപ്പിക്കുന്നത് എന്നു സമ്മതിക്കുമ്പോഴും ,താരത്തിളക്കത്തിന്റെ നിഴലില്‍ മറഞ്ഞു പോകുന്ന ഒരു കൂട്ടം പ്രതിഭകള്‍ക്കുള്ള അം ഗീകാരമാണു ഇനിയസ്റ്റക്കുള്ള ഈ ബഹുമതി

ഇവിടെ ഒരു കളിക്കാരന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുകയല്ല.കഴിഞ്ഞ യൂറോ കപ്പില്‍ സ്പെയിന്റെ കിരീട ധാരണത്തിനു അവര്‍ ഇനിയസ്റ്റയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.ഇനിയസ്റ്റ അപാര ഫോമിലായിരുന്നു.ക്ര്യത്യതയാര്‍ന്ന പാസ്സുകളും ആസൂത്രണ പാടവവും ഇനിയസ്റ്റ കാഴ്ച്ച വച്ചു.അയാളെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുത്തതില്‍ ഒട്ടും അതിശയമില്ലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്യവും ഇതു തന്നെ.റയല്‍ മാഡ്രിഡില്‍ മിന്നിത്തിളങ്ങുന്ന അയാള്‍ രാജ്യത്തിന്റെ ജേഴ്സിയില്‍ തന്റെ നിഴല്‍ മാത്രമാകുന്നു.ഇക്കഴിഞ്ഞ യൂറോ കപ്പിലാണു റൊണാള്‍ഡോ ഭേദപ്പെട്ട പ്രകടനം നല്കിയത്.ഇനിയസ്റ്റയുടെയും സ്പെയിന്റെ മധ്യനിരയുടെ പൊതുവിലും കാലം കഴിഞ്ഞു എന്ന ആരോപണങ്ങള്‍ക്ക് കിട്ടിയ ചുട്ട മറുപടി.

ബാര്‍സയുടെ യൂത്ത് അക്കാഡമിയായ ‘ലാ മാസിയ’യിലൂടെ കടന്നു വന്ന ഇനിയസ്റ്റ ,2002 ഇല്‍ ബാര്‍സയുടെ ഫസ്റ്റ് ഇലവനില്‍ സ്ഥാനം പിടിച്ചു.തുടര്‍ച്ചയായ 10 വര്‍ ഷങ്ങള്‍ , സ്ഥിരമായ മികച്ച പ്രകടനങ്ങളിലൂടെ ഇനിയസ്റ്റ ലോകോത്തര താരമായി വളര്‍ ന്നു.ഡിഫന്‍ സീവ് മിഡ്ഫീല്‍ ഡറായി തുടങ്ങി ,വിംഗര്‍ ആയും സ്ട്രൈക്കര്‍ ആയും കളിച്ച് അവസാനം സെന്ട്രല്‍ മിഡ്ഫീല്‍ഡില്‍ ഇനിയസ്റ്റ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 2008 ഇലെ യൂറോ കപ്പിലും 2010 ഇലെ വേള്‍ ഡ് കപ്പിലും സ്പെയിന്റെ വിജയങ്ങളില്‍ ഇനിയസ്റ്റ പ്രധാന പങ്ക് വഹിചു.2010 ഇലെ ലോകകപ്പ് ഫൈനലില്‍ സ്പെയിന്റെ വിജയ ഗോള്‍ വന്നതും ഇനിയസ്റ്റയുടെ ബൂട്ടുകളില്‍ നിന്നായിരുന്നു. 2012 ഇല്‍ യൂറോ കപ്പ് അയാളുടെ മഹത്വം അടിവരയിട്ടുറപ്പിച്ചു.

അവസാനമായി.ഫുട്ബാള്‍ എന്ന കളി അതറിഞ്ഞ് കാണുന്നവര്‍ ക്ക് ഇനിയസ്റ്റ ഒരു പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണു.അയാളുടെ ഓരോ നീക്കത്തിലും ആ പ്രതിഭാ സ്പര്‍ ശം അവര്‍ തിരിച്ചറിയും .ചൂണ്ടിക്കാട്ടാന്‍ റെകോര്‍ ഡുകളുടെ പിന്ബലം അയാള്‍ ക്കുണ്ടായെന്നു വരില്ല.മനോഹരമായി കളിച്ചു കൊണ്ട് ഇനിയസ്റ്റ നമ്മെ വിസ്മയിപ്പിക്കുന്നു .
മീഡിയ അറ്റന്‍ ഷന്‍ ഇഷ്ടപ്പെടാത്ത ഒരു കളിക്കാരന്‍ ആണു ഇനിയസ്റ്റ. അയാള്‍ തന്റെ കളിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബാര്‍സയില്‍ ഇനിയസ്റ്റ ‘പെയില്‍ നൈറ്റ്’ എന്നാണു അറിയപ്പെടുന്നത്. പ്രതിഭ ഒരിക്കല്‍ അം ഗീകരിക്കപ്പെടും എന്ന് നമുക്ക് വിശ്വസിച്ചു തുടങ്ങാം .

ഗോള്‍ സ്കോറിംഗ് മെഷീനുകളെ ആരാധിക്കുന്നവര്‍ ക്ക് നമുക്ക് മാപ്പ് കൊടുക്കാം .കാരണം ,ഗോളുകളില്ലാതെ ഒരു ഫുട്ബാള്‍ മത്സരം ജയിക്കാനാകില്ല. .ഗോളുകളും ഗോള്‍ സ്കോറര്‍ മാരും എല്ലാ ക്രെഡിറ്റും കയ്യടക്കുന്ന ഈ കാലത്തു ഇനിയസ്റ്റയുടെ ഗെയിം അംഗീകരിക്കപ്പെട്ടിരിക്കുന്നു.സത്യത്തില്‍ ഇതിനു മുന്പേ ഇദ്ദേഹത്തിനു ഈ ബഹുമതി കിട്ടേണ്ടതായിരുന്നു.കഴിഞ്ഞ സീസണില്‍ ഗോള്‍ വര്‍ ഷം തന്നെ നടത്തിയവരായിരുന്നു മെസ്സിയും റൊണാള്‍ ഡോയും .ഇത്തവണ യൂറോ കപ്പിലെ മികച്ച പ്രകടനം തന്നെയായിരുന്നു ഇനിയസ്റ്റയെ തുണച്ചത്.

ഗോളുകള്‍ ആണു മത്സരങ്ങള്‍ ജയിപ്പിക്കുന്നത് എന്നു സമ്മതിക്കുമ്പോഴും ,താരത്തിളക്കത്തിന്റെ നിഴലില്‍ മറഞ്ഞു പോകുന്ന ഒരു കൂട്ടം പ്രതിഭകള്‍ക്കുള്ള അം ഗീകാരമാണു ഇനിയസ്റ്റക്കുള്ള ഈ ബഹുമതി.അയാള്‍ ഇതു ശരിക്കും അര്‍ ഹിച്ചിരുന്നു.ഇനിയസ്റ്റ അംഗീകരിക്കപെടുമ്പോഴും അം ഗീകാരം ഇന്നും ദൂരെയാകുന്ന മറ്റൊരു കളിക്കാരന്‍ ഉണ്ട് ബാര്‍ സയുടെ നിരയില്‍ ,സാവി ഹെര്‍ ണാണ്ടസ് ..ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇനിയസ്റ്റയേക്കാള്‍ പ്രതിഭാശാലി .അപാരമായ ഉള്‍ ക്കാഴ്ച്ചയുള്ള കളിക്കാരന്‍ ..ഇതു അയാള്‍ ക്ക് കൂടെ അര്‍ഹതപ്പെട്ടതാകണം .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.