1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2012

സാമ്പത്തിക പ്രതിസന്ധി എന്ന പടുകുഴിയിലേക്ക് ബ്രിട്ടന്‍ വീണത്‌ മുതല്‍ തുടങ്ങിയ ചെലവ്‌ ചുരുക്കല്‍ നടപടികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് രാജ്യത്തെ ആരോഗ്യ മേഖലയെ ആണെന്ന് പറയുന്നതാണ് ശരിയെന്ന് തോന്നുന്നു. ഇതേതുടര്‍ന്ന് നടപ്പിലാക്കിയ പല നടപടികളും നേഴ്സുമാര്‍ അടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ പലരുടെയും ജോലി പോകുന്നതിന് വരെ ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റ നിയന്ത്രണം കൂടി ആയപ്പോള്‍ മലയാളികള്‍ അടക്കമുള്ള നേഴ്സുമാരെ ഇത് സാരമായി ബാധിക്കാനും തുടങ്ങി. ഇപ്പോള്‍ വീണ്ടും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പാര പണിതിരിക്കുകയാണ് ഹെല്‍ത്ത്‌ സെക്രട്ടറി ആയ ആന്‍ഡ്രൂ ലാന്‍സ്ലീ.

രാജ്യത്തിന്റെ ചിലവു കുറഞ്ഞ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം കുറയ്ക്കുമെന്ന് ഹെല്‍ത്ത്‌ സെക്രടറി ആന്‍ഡ്രൂ ലന്‍സ്ളി വ്യക്തമാക്കിയിരിക്കുകയാണ്. അതായത്‌ സൗത്ത്‌ ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന നഴ്സ്, ആശുപത്രി പോര്‍ട്ടര്‍, ക്ലീനര്‍മാര്‍, എന്നിവര്‍ക്ക്‌ വടക്കോ മധ്യപ്രദേശത്തോ ജോലി ചെയ്യുന്നവരെക്കാള്‍ കൂടിയ ശമ്പളം കിട്ടും. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രാദേശിക കൂലി. ഇതിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ വേണ്ടി വരും എന്ന് അദ്ദേഹം കൂടിച്ചേര്‍ത്തു.

എന്നാല്‍ ഈ പദ്ധതിയെ യൂണിയനുകള്‍ ഒന്നടങ്കം എതിര്ത്തിരിക്കുകയാണ്. വേതനം കുറച്ചാല്‍ രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങളില്‍ സാമ്പത്തിക വിവേചനം ഉണ്ടാകും ഇത് സ്ത്രീകള്‍ അടക്കമുള്ള പലരെയും വളരെ ദോഷകരമായി ബാധിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മന്ത്രിസഭയില്‍ തന്നെ ഈ പദ്ധതി തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കുമെന്നു ലിബ.ഡെമോ.എം.പി. ജോണ്‍ പഫ് പറഞ്ഞു. കൂലി ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഇത് വിവേചനത്തിന് കാരണമാകും.പ്രൈവറ്റ്‌ സെക്ടറിനെ അനുകരിക്കാനുള്ള ചാന്‍സലര്‍ ജോര്‍ജ്‌ ഒബ്‌സോണിന്റെ ആഹ്വാനം ആണിതിന് കാരണം.

കഴിവും അറിവുമുള്ള ആളുകളുടെ സേവനം ഈ പദ്ധതി കൊണ്ട് നഷ്ടപെടുമെന്നു യൂണിയന്‍ നേതാക്കള്‍ ആരോപണം ഉന്നയിച്ചു. മുഖ്യധാരയില്‍ ജോലി ചെയ്യുന്നത് തന്നെ വളരെ കഷ്ടപാടാണ്. അപ്പോള്‍ പിന്നെ ശമ്പളം കൂടി കുറച്ചാല്‍ എന്ത് ചെയ്യുമെന്നാണ് അവര്‍ ചോദിക്കുന്നത്. എന്‍എച്ച്എസിന്റെ പേ റിവ്യൂ ചോദിച്ചിട്ടുണ്ടെന്നു ഹെല്‍ത്ത്‌ ഡിപാര്‍ട്ട്മെന്റ് പറഞ്ഞു. മാര്‍ക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നു നോക്കി തുല്യ വേതനം ആക്കണോ എന്ന് തീരുമാനിക്കുമെന്ന് പറഞ്ഞു. എന്തായാലും ആന്‍ഡ്രൂ ലാന്‍സ്ലീയുടെ ഈ പ്രഖ്യാപനം ബ്രിട്ടനില്‍ വിവാദത്തിന് വഴി വെച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.