ഫ്രാന്‍സിന്റെ ജെരമി ചാര്‍ഡിയെ പരാജയപ്പെടുത്തി ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ട് മണിക്കൂര്‍ 51 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് മുറെയുടെ ജയം. സ്കോര്‍ – 6-4 ,3-6 ,6-3 ,6-2
ഈ മത്സരം കൂടി ജയിച്ചതോടെ മുറെ കളിമണ്‍ കോര്‍ട്ടില്‍ ഈ വര്‍ഷം കളിച്ച 14 മത്സരങ്ങളും വിജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുറെ ഡേവിഡ് ഫെററിനെ നേരിടും.
ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നെ മുറെ കഴിഞ്ഞ അഞ്ച് വര്‍ഷമായി പുറത്തായിട്ടില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ചാര്ഡിയെക്കാള് റാങ്ക് കുറഞ്ഞ ഒരു കളിക്കാരനുമായി മുറെ തോറ്റിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല