ആംഗ്ലിക്കന്‍ സഭയുടെ ആചാര്യനായ റോവന്‍ വില്ല്യംസ് സ്ഥാനമൊഴിഞ്ഞതിന്റെ തൊട്ടു പിറകെ അധികാരത്തിനായുള്ള വടം വലി ഉള്ളില്‍ മുറുകുകയാണ്. ആംഗ്ലിക്കല്‍ സമൂഹത്തിലെ സ്ത്രീകളോട് കാണിക്കുന്ന അനാസ്ഥ,സ്വവര്‍ഗ പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിയുവാന്‍ റോവന്‍ വില്ല്യംസ് തീരുമാനിച്ചത്. ഈ ഡിസംബറില്‍ സ്ഥാനമൊഴിയുന്ന ഇദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരനാകുന്നതിന് യോഗ്യമായ ആളെയാണ് ഇപ്പോള്‍ സഭ തേടിക്കൊണ്ടിരിക്കുന്നത്.
സ്വവര്‍ഗ സ്നേഹികളുടെ വിവാഹം, സ്ത്രീ ബിഷപ്പ് എന്നീ പ്രശ്നങ്ങളില്‍ പെട്ടുഴറുന്ന സഭക്ക് പുതിയ അധികാരി മുതല്‍ക്കൂട്ട് ആകേണ്ടത് ആവശ്യമാണ്. ലണ്ടനിലെ ബിഷപ്പായ റിച്ചാര്‍ഡ് ചാര്‍ട്രസ് ആണ് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലൊന്ന്. ഇദ്ദേഹത്തിലൂടെ അധികാരം സുരക്ഷിതമായ കൈകളില്‍ എത്തും എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ ബിഷപ്പ്മാരുടെ നിയമനത്തില്‍ ലിംഗവ്യത്യാസങ്ങള്‍ അവസാനിപ്പിക്കുവാന്‍ ശക്തമായി പൊരുതിയ റോവന്‍ വില്യംസിനു പകരക്കാരനാകുവാന്‍ റിച്ചാര്‍ഡിനു സാധിക്കുമോ എന്ന ആശങ്ക സഭക്കുണ്ട്.
എന്നാല്‍ യോര്‍ക്കിലെ ആര്‍ച്ച്ബിഷപ് ആയ ജോണ്‍ സന്താന ജനപ്രീതിയില്‍ ഏറെ മുന്‍പിലാണ്. ഇദ്ദേഹത്തിന്റെ പേരും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനായി പരിഗണിക്കുന്നതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വവര്‍ഗപ്രേമികളുടെ വിവാഹത്തിനെതിരെ ഇദ്ദേഹം നടത്തിയ അഭിപ്രായങ്ങള്‍ കൃസ്ത്യന്‍ സഭയെ സന്തോഷിപ്പിക്കുകയുണ്ടായി. ഇദ്ദേഹത്തെപ്പോലെയൊരു ആര്‍ച്ച് ബിഷപ്പ് വരുന്നത് സര്‍ക്കാരിന് ഭീഷണിയാകും എന്നും സഭക്ക് നിശ്ചയമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല