1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

അണ്ണാ ഹസാരെ സംഘവും യോഗഗുരു ബാബാ രാംദേവും തമ്മിലുള്ള ‘സംയുക്ത സമരം’ കൂടുതല്‍ വിവാദങ്ങളിലേക്ക്. അഴിമതിക്കാരായ നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് അണ്ണാ സംഘവും രാംദേവും തമ്മിലുള്ള തര്‍ക്കം തിങ്കളാഴ്ചയും തുടര്‍ന്നു. ഇരുവിഭാഗവും തമ്മിലുള്ള സംയുക്ത സമരം തുടരാന്‍ തിങ്കളാഴ്ച ചേര്‍ന്ന അണ്ണാ സംഘത്തിന്റെ കോര്‍ഗ്രൂപ് യോഗം തീരുമാനിച്ചു. സമരത്തിന് പിന്തുണ തേടി രാംദേവ് ബി.ജെ.പി നേതാക്കളെ കണ്ടതിനെക്കുറിച്ച് അണ്ണാ സംഘം പ്രതികരിച്ചില്ല.

സംയുക്ത സമരത്തിനിടെ, രാംദേവ് ബി.ജെ.പി നേതാക്കളെ കണ്ടതില്‍ അണ്ണാസംഘത്തില്‍ പ്രശാന്ത് ഭൂഷണിനും മറ്റും എതിര്‍പ്പുള്ളതായാണ് റിപ്പോര്‍ട്ട്. അഴിമതിക്കാരെ പേരുവിളിച്ച് ചോദ്യം ചെയ്യണമെന്ന് അണ്ണാ സംഘാംഗം അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച ആവര്‍ത്തിച്ചപ്പോള്‍ ആരുടെയും പേരുപറഞ്ഞ് ആക്ഷേപം പാടില്ലെന്ന നിലപാടില്‍ ബാബാ രാംദേവും ഉറച്ചുനിന്നു.

ഇതേചൊല്ലി അണ്ണാ സംഘവും രാംദേവും തമ്മില്‍ ഭിന്നതയില്ലെന്ന് ഇരുപക്ഷവും ആവര്‍ത്തിക്കുമ്പോള്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കെജ്രിവാളും രാംദേവും തയാറായിട്ടില്ല. തിങ്കളാഴ്ച നോയിഡയില്‍ ചേര്‍ന്ന അണ്ണാ കോര്‍ ഗ്രൂപ് യോഗമാണ് രാംദേവുമായുള്ള സംയുക്ത സമരം തുടരാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ജൂണ്‍ ഒമ്പതിന് രാംദേവ് നടത്തുന്ന ഉപവാസത്തില്‍ ഹസാരെയും സംഘാംഗങ്ങളും പങ്കെടുക്കും. ജൂണ്‍ 25ന് അണ്ണാ സംഘം നടത്തുന്ന റാലിയിലേക്ക് രാംദേവിനെ ക്ഷണിച്ചതായും ഹസാരെ പറഞ്ഞു.

അണ്ണാ സംഘവും രാംദേവും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തല്‍ക്കാലം അവഗണിച്ച് മുന്നോട്ടുപോകാനാണ് കോര്‍ ഗ്രൂപ് യോഗത്തിന്റെ തീരുമാനം. ഹസാരെക്ക് പുറമെ കെജ്രിവാള്‍, കിരണ്‍ ബേദി, മനീഷ് സിസോദിയ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.