1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2011

കോളിളക്കം സൃഷ്ടിച്ച ആനി ദിവാനി കൊലപാതക കേസ് പരിസമാപ്തിയിലേക്ക് , കുറ്റാരോപിതരായ രണ്ടു പേരെ അടുത്ത വര്‍ഷം സൌത്ത് ആഫ്രിക്കന്‍ കോടതിയില്‍ വിചാരണ ചെയ്യപ്പെടും. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട സോലൈന്‍ വെല്ലിംഗ്ടണ്‍ എമ്ഗണി, ലെനോക്സ് ക്യാബെ എന്നിവരെ ഇന്നലെ വൈന്‍ബഗ് റീജിയണല്‍ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്നു കോടതി അടുത്ത വര്‍ഷം ഇവരെ വിചാരണ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.

കേപ് ടൌണില്‍ വെച്ച് ആനിയും ഭര്‍ത്താവ് ശ്രീന്‍ ദിവാനിയും സഞ്ചരിച്ച കാര്‍ ഹൈജാക്ക് ചെയ്തു ആനിയെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കേസ്. തുടര്‍ന്നു കേസില്‍ പിടിയിലായ എമ്ഗണി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആനിയുടെ ഭര്‍ത്താവ് ശ്രീന്‍ ദിവാനിയാണ് ഹണിമൂണിനു കേപ് ടൌണില്‍ തനിക്കൊപ്പം വന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ഇവരെ ചുമതലപ്പെടുതിയതെന്നു വ്യക്തമായിരുന്നു.

അതേസമയം നിയമ വിരുദ്ധമായി തോക്കും വെടിയുണ്ടകളും കൈവശം വെച്ചതിനും വെസ്റ്റെന്‍ കേപ് ഹൈ കോടതിയില്‍ ഇവര്‍ വിചാരണ നേരിടേണ്ടി വരും. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ എമ്ഗണിക്ക് മാരകമായ ബ്രെയിന്‍ ട്യൂമര്‍ ആണെന്നും മരണം സുനശ്ചിതമാനെന്നും കോടതിയില്‍ വാദം കേള്‍ക്കവേ മുന്‍പ് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. തന്മൂലം ക്യാബെയ്ക്കെതിരെ മാത്രം കേസ് നീണ്ടെക്കുമെന്നാണ് സൂചന. എങ്കിലും എമ്ഗണിയുടെ ട്യൂമറിനെ പറ്റി ഇന്നലെ കോടതിയില്‍ യാതൊരു പരാമര്‍ശവും നടന്നിട്ടില്ല.

ആനി ദിവാനിയുടെ (28) ഭര്‍ത്താവ്, ബ്രിസ്റ്റൊളിലെ കെയര്‍ ഹോം ഉടമയായ ശ്രീന്‍ ദിവാനിയെ സൌത്ത് ആഫ്രിക്കന്‍ പോലീസിനു കൈമാറണമെന്ന തീരുമാനം ബ്രിട്ടീഷ് കോടതി കഴിഞ്ഞ മാസം കൈക്കൊണ്ടിരുന്നു. ശ്രീന്‍ ദിവാനിയുടെ മാനസികാവസ്ഥ മോശമാണെന്ന് പറഞ്ഞു വിചാരണ വൈകിപ്പിക്കുന്നതിനെതിരെ ആനിയുടെ പിതാവും ബന്ധുക്കളും മുന്‍പ് മുന്നോട്ടു വന്നതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. അതേസമയം എമ്ഗണിയുടെയും ക്വാബെയുടെയും വിചാരണ അടുത്ത ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തിയ്യതിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.