1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2012

പിറവത്തു നിന്നും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജേക്കബ് സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബ് മന്ത്രിയാകുമെന്നാണ് പിറവംകാര്‍ പ്രതീക്ഷിക്കുന്നത്.ഈ മന്ത്രിവാഗ്ദാനം മുന്നോട്ട് വച്ചാണ് യു ഡി എഫ് തങ്ങളുടെ പ്രചരണം കൊഴുപ്പിച്ചത്.മന്ത്രി വേണോ പ്രതിപക്ഷ എം എല്‍ എ വേണോ എന്ന വിധിക്കിടയില്‍ നിന്നു തങ്ങള്‍ക്ക് മന്ത്രി മതിയെന്ന വിവേക പൂര്‍ണമായ തീരുമാനം പിറവം ജനത എടുക്കുകയായിരുന്നു.ഇതോടെ പി കെ ജയലക്ഷ്മിയ്ക്ക് ശേഷം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന ഖ്യാതി അനൂപിന് ലഭിക്കും.

യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ര്ടീയരംഗത്ത് സജീവമായ അനൂപ്ജേക്കബിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണ് പിറവത്ത് നടന്നത്. വിജയംഅച്ഛന് സമര്‍പ്പിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ തന്നെ അനൂപ്പ്രതികരിച്ചത്. തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടം താണികുന്നേല്‍ടി.എം.ജേക്കബിന്റെും ഡെയ്സിയുടെയും (ആനി) മകനായി 1977 ഡിസംബറിലാണ് അനൂപ് ജേക്കബ് ജനിച്ചത് .

നിര്‍മല ജൂനിയര്‍ സ്കൂളിലുംതിരുവനന്തപുരം ലയോള പബ്ളിക് സ്കൂളിലും ക്രൈസ്റ്റ് നഗര്‍സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീഡിഗ്രിയുംഡിഗ്രിയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നാണ് നിയമബിരുദവും എല്‍എല്‍എ ഉം പൂര്‍ത്തിയാക്കി. മാര്‍ ഇവാനിയോസ് കോളജില്‍ പഠിക്കുമ്പോള്‍അവിടുത്തെ മാഗസിന്‍ എഡിറ്റായിരുന്നു. കെഎസ്്സിയുടെ കോളേജ് യൂണിറ്റ്‌ പ്രസിഡന്‍്റുമായിരുന്നു.

2001 കെഎസ്്സിയുടെ സംസ്ഥാനപ്രസിഡന്‍്റായി. 2004 യൂത്ത്ഫ്രണ്ടിന്റെസംസ്ഥാന സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ടു. 2006 സംസ്ഥാന പ്രസിഡന്‍്റുമായി. 2002 മേയ് 23നായിരുന്നു വിവാഹം. തിരുവനന്തപുരം കൈപ്പിള്ളില്‍ ഇറിഗേഷന്‍സൂപ്രണ്ടിംഗ് എന്‍ജിനീയറിംഗായിരുന്നു ഗീവര്‍ഗീസ് ഡാനിയേലിന്റെമകള്‍ അനിലയാണ് ഭാര്യ. പിറവം ബിപിസി കോളജില്‍ ഇംഗ്ളീഷ് വിഭാഗംഅധ്യാപികയാണ് അനില. ടി.എം.ജേക്കബ്, ലിറ എന്നിവര്‍ മക്കളാണ്.കടവന്ത്രയില്‍ സ്ഥിരതാമസമാക്കി ഹൈക്കോടതിയില്‍ പ്രാക്ടീസ്ചെയ്തുവരുന്നതോടൊപ്പം അനൂപ് സാമൂഹിക രാഷ്ര്ടീയ രംഗത്തുംസജീവമായിരുന്നു. അമ്പിളി ഏകസഹോദരി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.