1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2015

ആപ്പില്‍ അത്ഭുത വാച്ച് പുറത്തിറക്കി. 349 ഡോളര്‍ മുതല്‍ 399 ഡോളര്‍ വരെയാണ് വിവിധ മോഡലുകളിലുള്ള ആപ്പിള്‍ വാച്ചിന്റെ വില. അതും പോരാത്തവര്‍ക്കായി 10,000 ഡോളര്‍ വിലവരുന്ന സ്വര്‍ണം പൊതിഞ്ഞ ആപ്പിള്‍ വാച്ചുമുണ്ട്.

ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ മരണ ശേഷം ആപ്പിള്‍ മുഴുരൂപത്തില്‍ പുറത്തിറക്കുന്ന ആദ്യ ഉത്പന്നമാണ് ആപ്പിള്‍ വാച്ച്. ഉപയോക്താക്കളുടെ ഐഫോണിന്റെ രണ്ടാം സ്‌ക്രീനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് പുതിയ വാച്ച്. ഐഫോണിലേക്ക് വരുന്ന ടെക്സ്റ്റുകള്‍, കാളുകള്‍, മറ്റു നോട്ടിഫിക്കേഷനുകള്‍ എന്നിവ വാച്ചിന്റെ സ്‌ക്രീനില്‍ വായിക്കാം. ഒപ്പം സ്മാര്‍ട്ട് ഫോണുമായി ബ്ലുടൂത്ത് വഴി ബന്ധിപ്പിച്ച് വിവിധ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.

ഉപയോക്താക്കള്‍ക്ക് സെറ്റിംഗ്‌സ് മാറ്റാനും, നോട്ടിഫിക്കേഷന്‍സും ആപ്പുകളും കൈകാര്യം ചെയ്യാനും സൗകര്യം നല്‍കുന്ന ഒരു ആപ്പിള്‍ ആപ്പാണ് വാച്ച് നിയന്ത്രിക്കുന്നത്. സാധാരണ വാച്ചിലേതു പോലെ സൂചികളും ഡിജിറ്റല്‍ ക്ലോക്കും അടക്കം തെരെഞ്ഞെടുക്കാന്‍ നിരവധി സാധ്യതകള്‍ ആപ്പിള്‍ വാച്ച് നല്‍കുന്നു.

തത്സസമയം പറഞ്ഞു കൊടുത്തോ, ശബ്ദ സന്ദേശമായി റെക്കോര്‍ഡ് ചെയ്‌തോ ഉപയോക്താക്കള്‍ക്ക് വാച്ചില്‍ നിന്ന് ടെക്സ്റ്റ് അയക്കാം. എന്നാല്‍ വാച്ചിന്റെ പ്രധാന ആകര്‍ഷണം ആപ്പിള്‍ വാച്ചുകല്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കിടയില്‍ നടത്താന്‍ കഴിയുന്ന പ്രത്യേക വിനിമയമാണ്.

കൈയ്യില്‍ ആപ്പിള്‍ വാച്ച് കെട്ടിയിട്ടുള്ള ദൂരെ ഇരിക്കുന്ന ഒരാളെ തൊട്ട പ്രതീതി ജനിപ്പിക്കാന്‍ വാച്ചിന് കഴിയും. ഒപ്പം അകലത്തുള്ള ആളുടെ ഹൃദയമിടിപ്പിന്റെ ഗ്രാഫ് സ്വന്തം വാച്ചിന്റെ സ്‌ക്രീനില്‍ കാണുകയും ചെയ്യാം.

ആപ്പിള്‍ വാച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായതോടെ വാങ്ങാനെത്തുന്നവരുടെ ഉന്തും തള്ളുമാണ് ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍. എന്നാല്‍ ഏപ്രില്‍ 24 മുതലേ വാച്ച് ഉപഭോക്താക്കല്‍ക്ക് ലഭ്യമായി തുടങ്ങൂ. ഏപ്രില്‍ 10 മുതല്‍ വാച്ചിനായുള്ള ബുക്കിംഗ് ആപ്പിള്‍ സ്വീകരിച്ചു തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.