1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2011

നിങ്ങള്‍ റോഡിലൂടെ കാര്‍ ഓടിച്ചു പോകുമ്പോള്‍ ആകാശത്ത് നിന്ന് ചുവന്നു തുടുത്ത ആപ്പിളുകള്‍ താഴേക്ക് പതിച്ചാല്‍ എന്തു ചെയ്യും? സ്വപ്നത്തില്‍ മാത്രം സംഭവിക്കുന്ന കാര്യം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ, ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസം നിരവധി പേരാണ് ആപ്പിള്‍ മഴ കണ്ട് അമ്പരന്നത്.

ഇംഗ്ലണ്ടിലെ കൊവെന്‍‌ട്രിക്ക് സമീപത്തെ ഒരു റോഡിലൂടെ ബുധനാഴ്ച യാത്ര ചെയ്തവരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. ആകാശത്ത് നിന്ന് നൂറുകണക്കിന് ആപ്പിളുകളാണ് താഴേക്ക് പതിച്ചത്. ആപ്പിള്‍ മഴയ്ക്ക് അകമ്പടിയായി ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഈ റോഡിന്റെ പരിസരങ്ങളില്‍ എവിടെയും ആപ്പില്‍ മരങ്ങളില്ല എന്നതാണ് രസകരമായ കാര്യം.

ബ്രിട്ടനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊടുങ്കാറ്റുണ്ടായിരുന്നു. ഏതെങ്കിലും ആപ്പിള്‍ തോട്ടത്തില്‍ ശക്തിമായ കാറ്റു വീശിയതിന്റെ ഫലമായാവാം ഇങ്ങനെ സംഭവിച്ചതെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ നിഗമനം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാറിന്റെ ബോണറ്റില്‍ വരെ ആപ്പിള്‍ വീണെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.