1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2012

സ്വവര്‍ഗപ്രേമികളുടെ വിവാഹത്തിനെതിരെ സംസാരിച്ച ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ യോര്‍ക്ക്‌ ആര്‍ച്ച് ബിഷപ്പ്‌ ജോണ്‍ സെന്താനുവിനു അജ്ഞാതരുടെ ഭീഷണി ഇമെയിലുകള്‍. . ആഫ്രിക്കന്‍ വംശജനായ ഇദ്ദേഹത്തിന് ലഭിച്ച ഇമെയിലുകള്‍ ഭൂരിപക്ഷവും വംശീയമായി അധിക്ഷേപിക്കുന്നവയുമാണ്. ഈ മെയിലുകളില്‍ തികച്ചും മോശമായ ഭാഷയാണ്‌ ഉപയോഗിച്ചിരിക്കുന്നത്. സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കരുതെന്നുള്ള ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായമാണ് ഈ ഇമെയിലുകള്‍ ക്ഷണിച്ചു വരുത്തിയതെന്ന് പോലീസ്‌ സംശയിക്കുന്നു. ഇതിനെതിരെ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് വിവാഹം എന്നത് പുരുഷനും സ്ത്രീക്കും മാത്രം ഇടയിലുള്ള പവിത്രമായ ബന്ധമാണ് എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ബ്രിട്ടന്‍ സര്‍ക്കാര്‍ സ്വവര്‍ഗപ്രേമം നിയമപരമാക്കുന്നതോടെ ബൈബിളിനെ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് ആര്‍ച്ച് ബിഷപ്പ്‌ പറഞ്ഞു.ഈ നിയമം അനുവദിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി സ്വേച്ഛാധിപത്യത്തിനു തുല്യമായ അധികാരമാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം അന്ന്‍ കൂട്ടിച്ചേര്‍ത്തു.

ഉഗാണ്ട വംശജനായ ഡോ:സെന്താനുവിന് ഈ വിവാദപരമായ അഭിപ്രായപ്രകടനത്തിന് ശേഷം ധാരാളം ഈ മെയിലുകള്‍ ലഭിക്കുകയുണ്ടായി. ഇതില്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ക്കിടയിലാണ് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഈ മെയിലുകള്‍ കണ്ടെത്തിയത്. സ്വവര്‍ഗപ്രേമ വിവാഹത്തിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാര്‍ അഭിപ്രായ വോട്ടെടുപ്പ്‌ നടത്താനിരിക്കയാണ് ഈ പ്രശ്നങ്ങള്‍.

വിവാഹം എന്നത് ആണും പെണ്ണും തമ്മിലുള്ള ബന്ധമാണ്. വിവാഹത്തെ നിര്‍വചിക്കാന്‍ സര്‍ക്കാരിന് ആകില്ല. ഇത് നമ്മുടെ ചരിത്രവും വിശ്വാസവും പാരമ്പര്യവും കൂടിചേര്‍ന്നതാണ്. ഇത് പാരമ്പര്യത്തെ കീഴ്മേല്‍ മറിക്കുന്ന ഏര്‍പ്പാടാണ് എന്നും ആര്‍ച്ച് ബിഷപ്പ്‌ വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗപ്രേമികളുടെ വിവാഹം ചര്‍ച്ചിന് അംഗീകരിക്കേണ്ടി വരും എന്നായിരുന്നു ഇത് വരെ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള യുദ്ധത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണം എന്ന് ഡോ::സെന്താനു അപേക്ഷിച്ചിരുന്നു.

വിവാഹനിയമത്തിലുള്ള ഏതൊരു മാറ്റവും വിപ്ലവത്തെ വിളിച്ചു കൊണ്ട് വരുന്നതിനു തുല്യമാണ്. കഴിഞ്ഞ ആഴ്ച ഡോ:സെന്താനു രാജ്യത്തിന് പുറത്തായിരുന്ന സമയത്ത് എഴുപതോളം പേര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. അദ്ദേഹത്തിന് ഹോമോഫോബിയ മാത്രമാണെന്ന് ഇവര്‍ അന്ന് തുറന്നു പ്രകടിപ്പിച്ചു. തുല്യതയെ നിഷേധിക്കലാണ് സെന്താനു ചെയ്യുന്നത് എന്ന് ആ പ്രകടനത്തില്‍ അധികൃതര്‍ വ്യക്തമാക്കി. എന്തായാലും ഇദ്ദേഹത്തിന് വന്ന ഇ മെയിലുകളുടെ ഉറവിടം എത്രയും പെട്ടെന്ന് കണ്ടെത്തുമെന്ന് പോലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.