നമുക്കെല്ലാം അറിയാം നമ്മുടെ ചെറുപ്പക്കാലത്ത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ നാം എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്. അത് കുട്ടികളുടെ ഭാവന കാര്യങ്ങള്‍ മനസിലാക്കുക എന്നിവയ്ക്ക് വളരെ സഹായകമാണെന്നും മാനസിക വളര്‍ച്ചക്ക് ഇവയോടുള്ള കൂട്ട് നല്ലത് തന്നെയാണെന്നും എല്ലാവര്ക്കും അറിയുന്നതാണ്. എന്നാല്‍ അടുത്ത് കുട്ടികളുടെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം പെപ്പ പിഗ് കുട്ടികളെ കുസൃതികള്‍ ആക്കി മാറ്റുന്നു എന്ന് റിപ്പോര്‍ട്ട്. പല മികച്ച കാര്ട്ടൂണുകളും കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്.
ഇതില്‍ മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യം കുട്ടികള്‍ കാണുന്ന കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക മാത്രമാണ്. സൈക്കോളജിസ്റ്റ് ആയ അരിക സിഗ്മന്‍ പറയുന്നത് രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ ടി.വി. കാണേണ്ട ആവശ്യമില്ല. മൂന്നിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍ക്ക് ഒന്നരമണിക്കൂര്‍ മാത്രം അനുവദിക്കുക. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ പരിപാടികളും വെറും പാഴാണ് എന്ന് ഒരു പഠനം പറയുന്നു.
Sesame Street infant spin-off Sesame Tree or CBeebies’ Baby Jake, Waybuloo and In the Night Garden തുടങ്ങിയ മിക്ക കാര്‍ട്ടൂണുകള്‍ കുട്ടികള്‍ക്ക് ദോഷകരമാണ്. അതിനാല്‍ ഇവയെല്ലാം ശ്രദ്ധിച്ചാല്‍ നല്ലതാണ്. ടെലിട്ടബ്ബീസ് ,ഇന്‍ ദി നൈറ്റ് ഗാര്‍ഡന്‍ തുടങ്ങിയ കാര്‍ട്ടൂണുകള്‍ കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
വയലന്റ് രീതിയിലുള്ള കാര്‍ട്ടൂണുകള്‍ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുക തന്നെ ചെയ്യും. അതിനാല്‍ അത്തരത്തിലുള്ള കാര്‍ട്ടൂണുകളില്‍ നിന്നും കുട്ടികളെ മാറ്റിനിര്‍ത്തുക. സ്പോഞ്ച് ബോബ് തുടങ്ങിയ കാര്‍ട്ടൂണുകള്‍ ആറു വയസ്സ് മുതല്‍ പന്ത്രണ്ടു വയസു വരെയുള്ളവരെ ഉദേശിച്ചാണ് അല്ലാതെ നാല് വയസുകാര്‍ക്കല്ല. അതിനാല്‍ കുട്ടികളുടെ പ്രായത്തിനു യോജിച്ച കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുക്കുക. പവര്‍ റേഞ്ചേഴ്സ്,സ്റ്റാര്‍ വാര്‍,സ്പൈഡര്‍മാന്‍ തുടങ്ങിയ കുട്ടികളെ വയലന്‍സ് തമാശ കൂടെയാണ് എന്ന് പഠിപ്പിക്കുന്നു. എന്നാല്‍ മറ്റു ചില കാര്‍ട്ടൂണുകള്‍ ക്രൈം പിന്താങ്ങുന്നുണ്ട്. ഇത് തീര്‍ച്ചയായും ഒഴിവാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല