1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

ബിനു ജോസ്‌

പാടിയ പാട്ടുകളെല്ലാം നല്ലതാകുക ഒരു ഗായകന് അനുഗ്രഹമാണ്. ആ അനുഗ്രഹം കിട്ടിയ ചുരുക്കം ചില ഗായകരില്‍ ഒരാളാണ് വേണുഗോപാല്‍.ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ പരിപാടി കണ്ടിട്ടുള്ള നമ്മളില്‍ പലരെയും ഒരു പക്ഷെ മത്സരാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ ആകര്‍ഷിച്ചത് വിധികര്‍ത്താക്കള്‍ ആയിരുന്ന വേണുഗോപാലിനെയും സുജാതയെയും ആയിരിക്കും.കുട്ടികളുടെ മനസറിഞ്ഞ് അവരുടെ തലത്തില്‍ നിന്നുകൊണ്ട് സ്നേഹപൂര്‍വ്വം വിനയത്തോടെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന വേണുവിന്‍റെ ചിത്രം ഏതൊരു മലയാളിയുടെയും മനസ്സില്‍ മായാതെ തന്നെ കിടക്കും.

ക്യാമറയ്ക്കു മുന്‍പിലും അല്ലാത്തപ്പോഴും സെലിബ്രിറ്റികള്‍ക്ക് രണ്ടു മുഖങ്ങള്‍ ആണെന്ന മുന്‍വിധിയോടെയായിരുന്നു എന്‍ ആര്‍ ഐ മലയാളിക്ക് പ്രത്യേകമായി അനുവദിച്ച ഫോട്ടോ സെഷനു വേണ്ടി വേണുഗോപാലിനെ ഞങ്ങള്‍ കാണാനെത്തിയത്.ധാരണകളെല്ലാം കാറ്റില്‍ പറത്തി ഒരു മുതിര്‍ന്ന ജ്യേഷ്ഠന്‍റെ സ്നേഹത്തോടെ അദ്ദേഹം സഹകരിച്ചപ്പോള്‍ വിനയത്തിന്‍റെ മൂര്‍ത്തീഭാവമായി ടിവിയില്‍ കാണുന്ന വേണുവിനെതന്നെയാണ് ഞങ്ങള്‍ ഇവിടെയും കണ്ടത്.

യു കെയിലെ എട്ടു ദിവസം മാത്രം നീണ്ട ഹ്രസ്വ സന്ദര്‍ശനത്തിനു ശേഷം വേണുഗോപാല്‍ ഇന്നലെ നാട്ടിലേക്ക് മടങ്ങി.കോട്ടയം/തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇക്കഴിഞ്ഞ പത്താം തീയതി യു കെയില്‍ എത്തിയത്. ഏറെ തിരക്കുകള്‍ക്കിടയിലും എന്‍ ആര്‍ ഐ മലയാളിയുടെ വായനക്കാര്‍ക്കു വേണ്ടിയുള്ള ഫോട്ടോ സെഷനിലും വീഡിയോ അഭിമുഖത്തിലും പങ്കെടുക്കാന്‍ അദ്ദേഹം കാണിച്ച താല്‍പ്പര്യം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.പ്രശസ്ത ഗാനരചയിതാവ് റോയ്‌ കാഞ്ഞിരത്താനമാണ് ഈ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.

വേണുഗോപാലിനെയും റോയിയെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന സംഗീത പരിപാടി വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ലേഖകന്‍ വേണുഗോപാലിനൊപ്പം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.