1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2012

ഓര്‍മ്മയുണ്ടോ ഈ മുഖം എന്നും ചോദിപ്പിച്ചു സുരേഷ് ഗോപിയെക്കൊണ്ട് ഏഷ്യാനെറ്റ്‌ ‘നിങ്ങളെ’ കൊടീശ്വരനാക്കാന്‍ തുനിഞ്ഞിറങ്ങിയ വിവരം അറിഞ്ഞ് കാണുമല്ലോ? മലയാളികളുടെ പ്രിയ ചാനലായ ഏഷ്യാനെറ്റിനു നിങ്ങളെ കൊടീശ്വരനാക്കാന്‍ ഒരു മോഹം തോന്നിയാല്‍ തെറ്റ് പറയാനൊക്കുമോ? പ്രത്യേകിച്ച് സൂര്യാ ടിവി ഡീല്‍ ചെയ്തും ചെയ്യാതെയും ലക്ഷാധിപകളെ സൃഷ്ടിക്കുമ്പോള്‍. എന്നാല്‍ നോക്കിക്കളയാം കൊടീശ്വരനാകാന്‍ ഒരു ഭാഗ്യ പരീക്ഷണം എന്നാണ് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി, ഇത് വെറുമൊരു ഭാഗ്യ പരീക്ഷണമല്ല, മറിച്ച് വിവരമുള്ളവര്‍ക്ക് പറഞ്ഞ പണിയാണെന്നാണ് ചാനലുകളുടെ അവകാശവാദം. ഇനി നിങ്ങളുടെ അറിവിലേക്കും അറിവില്ലായ്മയിലേക്കും ഒന്ന് നോക്കാം.

കോ­ടീ­ശ്വ­രന്‍ ആകാ­നു­ള്ള ചോ­ദ്യ­ങ്ങള്‍ അതി കഠി­നം തന്നെ ആകും എന്ന് വി­ചാ­രി­ച്ചു മത്സ­രി­ക്കാ­തെ മാ­റി ഇരിക്കാമെന്ന് വെച്ചാല്‍ ചാനലുകാര്‍ നിങ്ങളെ അതിനും സമ്മതിക്കില്ല. കാരണം ചാനലുകാര്‍ ചോദിക്കുന്ന ആദ്യ ചോദ്യത്തില്‍ തന്നെ നിങ്ങള്‍ കോടീശ്വരന്‍ ആകാന്‍ തുനിഞ്ഞിറങ്ങിയിരിക്കും, ആദ്യചോദ്യം ഇതാണ് ‘മു­ല്ല­പ്പെ­രി­യാര്‍ ഡാം ഏത് ജി­ല്ല­യില്‍ ആകു­ന്നു?’. ഇതിനുള്ള ഉത്തരം അറിയാത്ത ഏതെങ്കിലും മലയാളി ഈ ഭൂലോകത്ത് ഉണ്ടെന്ന് തോന്നുന്നില്ല. ആയതിനാല്‍ അഖിലലോക മലയാളികളും ഒരു കൈ പ്രയോഗിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യും. ഒരു ചോദ്യം കൊണ്ടൊന്നും ചാനല്‍ ഇപ്പണി നിര്‍ത്തുന്നില്ല. ദേ വരുന്ന അടുത്ത ചോദ്യം മല­യാ­ളി ആയ ഇന്ത്യന്‍ പ്ര­സി­ഡ­ന്റ് ആരാ­ണ് ? ഇനി വേ­റെ ഒരു ചോ­ദ്യം കേ­ര­ള­ത്തി­ലെ ഏത് നഗ­ര­മാ­ണ് കി­ഴ­ക്കി­ന്റെ വെ­നീ­സ് എന്ന­റി­യ­പ്പെ­ടു­ന്ന­ത് ? ഈ ചോ­ദ്യ­ങ്ങള്‍ കണ്ടാല്‍ ആരും ‘പോ­യാല്‍ ചട്ടി, കി­ട്ടി­യാല്‍ ഊട്ടി’ എന്ന് കരുതുന്നു.

എന്നാല്‍ ഉത്തരങ്ങള്‍ ചാനലുകാര്‍ക്ക് എസ്.എം.എസ് വഴിയാണ് ലഭിക്കേണ്ടത്. ഇവിടെയാണ് ചാനലിന്റെ കപടമുഖം വെളിപ്പെടുന്നത്. ചാ­നല്‍ ഓരോ ദി­വ­സ­വും ചോ­ദി­ക്കുന്ന ചോദ്യങ്ങള്‍ക്കും ഇങ്ങനെ ഉത്തരം നല്‍­ക­ണം. എല്ലാ ചോ­ദ്യ­ങ്ങള്‍­ക്കും ശരി­യു­ത്ത­രം അയ­ച്ചാല്‍ നി­ങ്ങ­ളു­ടെ സാ­ധ്യ­ത­കള്‍ വര്‍­ദ്ധി­ക്കു­മെ­ന്ന് പര­സ്യ­ത്തി­ലൂ­ടെ പറ­യു­ന്നു­. “അന്‍­പ­ത് പൈ­സ­യു­ടെ പോ­സ്റ്റ്‌ കാര്‍­ഡില്‍ പോ­സ്റ്റ്‌ ചെ­യ്‌­താല്‍ പോ­രെ­,” എന്ന് ചോ­ദി­ച്ചാല്‍ അല്ല എന്നു­ത്ത­രം. എ­ന്തി­നും ഏതി­നും ഓണ്‍­ലൈ­നില്‍ അഭി­പ്രാ­യ­ങ്ങള്‍ ചോ­ദി­ക്കു­ന്ന ഈ ചാ­ന­ലു­കള്‍ ഉത്ത­ര­ങ്ങള്‍ ഓണ്‍­ലൈ­നില്‍ പോ­സ്റ്റ്‌ ചെ­യ്യു­വാ­നു­ള്ള സൌ­ക­ര്യ­വും ഒരു­ക്കു­ന്നി­ല്ല. നി­ങ്ങള്‍­ക്ക് കോ­ടീ­ശ്വ­രന്‍ ആക­ണോ, എന്നാല്‍ ഉത്ത­രം­ എ­സ് എം എസ് വഴി തന്നെ­ ശരണം!

ഇനി ഒരു എസ്എംഎസില്‍ എന്തിരിക്കുന്നു എന്ന് നോക്കാം. സാ­ധാ­രണ എസ് എം എസ്സു­കള്‍ മി­ക്ക­വര്‍­ക്കും സൌ­ജ­ന്യ­മാ­ണ്. സൌ­ജ­ന്യം അല്ലാ­ത്ത­വര്‍­ക്ക് കൂ­ടി­യാല്‍ ഒരു രൂപ ചാര്‍­ജ് ആകും. എന്നാല്‍ ഈ എസ് എം എസ്സി­ന് ഈടാ­ക്കു­ന്ന ചാര്‍­ജു­കള്‍ ആണ് യഥാര്‍ത്ഥ കോടീശ്വരന്‍ ആരാണെന്ന് തീരുമാനിക്കുന്നത്. ചാര്‍ജുകള്‍ ഇപ്പടിയാണ് എയര്‍­ടെല്‍ മൂ­ന്നു രൂ­പ, വോ­ഡ­ഫോണ്‍, ഐഡി­യ, ബി എസ് എന്‍ എല്‍, റി­ല­യന്‍­സ്, എ­യര്‍­സെല്‍, ഡോ­കോ­മോ എന്നിവ അഞ്ച് രൂപ വീ­തം­. അയ്യോ! ഞങ്ങള്ക്ക എസ്എംഎസ് അയക്കാന്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കാമെന്ന് വെച്ചാല്‍ അതിനും സമ്മതിക്കില്ല. അവര്‍ക്ക്‌ മറ്റൊ­രു മാര്‍­ഗം വി­ശാ­ല­മ­ന­സ്ക­രായ ചാ­നല്‍ നല്‍­കു­ന്നു. ഫോണ്‍ വി­ളി­ച്ചു ഉത്ത­രം അറി­യി­ക്കാം, പക്ഷെ ചാര്‍­ജ് ഒരു രൂപ ആണെ­ന്ന് കരു­ത­രു­ത്. അതി­ന്റെ നി­ര­ക്കു­കള്‍ മി­നി­റ്റില്‍ ഇങ്ങ­നെ­യാ­ണ്. എയര്‍­സെല്‍ രണ്ട് രൂ­പ. ബി എസ് എന്‍ എല്‍ ലാന്‍­ഡില്‍ വി­ളി­ച്ചാല്‍ രണ്ട് രൂപ നാ­ല്പ­ത് പൈ­സ, ­ബി എസ് എന്‍ എല്‍ മൊ­ബൈല്‍ അഞ്ച് രൂ­പ, എയര്‍­ടെല്‍, ഐഡി­യ, ഡോ­കോ­മോ, വോ­ഡ­ഫോണ്‍, റി­ല­യന്‍­സ് എന്നിവ ആറു രൂപ വീ­തം­.

ഇനി ശരിയായ ഉത്തരം നിങ്ങള്‍ അയച്ചു എന്നിരിക്കട്ടെ ഉടനെ ഒരു കോ­ടി കി­ട്ടും എന്ന് കരു­ത­ണ്ട. ആദ്യ എസ് എം എസ് മാ­ത്ര­മാ­ണ­ത്. അത് ലഭി­ച്ച­തി­ന്റെ ഒരു നന്ദി എസ് എം എസ് നി­ങ്ങ­ളു­ടെ മൊ­ബൈ­ലില്‍ ഉടന്‍ എത്തും­. അ­ത് കഴി­ഞ്ഞ നി­ങ്ങള്‍ രണ്ടാം സ്റ്റെ­പ്പി­ലേ­ക്ക് പ്ര­വേ­ശി­ക്കു­ക­യാ­യി. ­ര­ണ്ടാം സ്റ്റെ­പ്പില്‍ നി­ങ്ങള്‍ നി­ങ്ങ­ളു­ടെ ലിം­ഗം, വയ­സ്സ്, പിന്‍­കോ­ഡ്‌ എന്നിവ സം­ബ­ന്ധി­ച്ച വി­വ­ര­ങ്ങള്‍ എസ് എം എസ്സ് വഴി അയ­ച്ചു കൊ­ടു­ക്ക­ണം. അതി­നും മു­ക­ളില്‍ പറ­ഞ്ഞ നി­ര­ക്കു­കള്‍ ബാ­ധ­ക­മാ­ണ്. ഈ വി­വ­ര­ങ്ങള്‍ കൂ­ടി ആദ്യ മെ­സ്സേ­ജില്‍ ഉള്‍­പ്പെ­ടു­ത്തി­യാല്‍ പോ­രേ എന്ന് ചോ­ദി­ക്ക­രു­ത്. രണ്ടാ­മ­ത്തെ എസ് എം എസ്സി­നും ഒരു നന്ദി മെ­സ്സേ­ജ് വന്നു കഴി­ഞ്ഞാല്‍ നി­ങ്ങള്‍­ക്ക് ഇനി­ ഒ­രു കോ­ടി­യു­ടെ സ്വ­പ്ന­ങ്ങ­ളു­മാ­യി­ ­കാ­ത്തി­രി­ക്കാം. നി­ങ്ങള്‍ മത്സ­ര­ത്തി­നു് അര്‍­ഹ­നാ­നെ­ങ്കില്‍ പി­ന്നീ­ട് നി­ങ്ങള്‍­ക്ക് കോള്‍ വരു­ക­യും നി­ങ്ങള്‍­ക്ക് പങ്കെ­ടു­ക്ക­യും ചെ­യ്യാം­.

അ­താ­യ­ത് മത്സ­ര­ത്തില്‍ രജി­സ്റ്റര്‍ ചെ­യ്യു­ന്ന ഒരാ­ളില്‍ നി­ന്നും ഒരു ചോ­ദ്യ­ത്തി­ന് കു­റ­ഞ്ഞ­ത് പത്ത് രൂപ നഷ്ട­പ്പെ­ടു­ന്നു. ആറു ചോ­ദ്യ­ങ്ങള്‍­ക്കും ശരി­യു­ത്ത­രം പറ­ഞ്ഞാല്‍ കോ­ടീ­ശ്വ­ര­നി­ലെ­ക്കു­ള്ള നി­ങ്ങ­ളു­ടെ അക­ലം കു­റ­യു­ക­യാ­ണെ­ന്ന പര­സ്യം വി­ശ്വ­സി­ക്കു­ന്ന പ്രേ­ക്ഷ­ക­ന്റെ മു­പ്പ­തു്- നാ­ല്പ­ത് രൂ­പ നഷ്ട­പ്പെ­ടു­ന്നു. മൂ­ന്നു­കോ­ടി മല­യാ­ളി­ക­ളില്‍ പത്തു­ ­ല­ക്ഷം പേര്‍ എസ് എം എസ് വി­ട്ടാല്‍ ഒരു ദി­വ­സം ലഭി­ക്കു­ന്ന­ത് ഒരു കോ­ടി രൂ­പ. അങ്ങ­നെ ആറു ദി­വ­സ­ങ്ങള്‍ കൊ­ണ്ട് ആറു കോ­ടി­. ഇതില്‍ ഒരു വി­ഹി­തം മൊ­ബൈല്‍ കമ്പ­നി­കള്‍­ക്കും നല്‍­കു­ന്നു. അതില്‍ നി­ന്നും ഒരു കോ­ടി ഈ എസ് എം എസ് വി­ട്ട ഏതേ­ലും ഒരു­വ­ന് നല്‍­കു­ക­യും ചെ­യ്യു­ന്നു. ഈ പ്രോ­ഗ്രാ­മി­നി­ട­യില്‍ പര­സ്യ­ത്തി­ലൂ­ടെ ലഭി­ക്കു­ന്ന വരു­മാ­നം കൂ­ടി­യാ­വു­മ്പോള്‍ ചാ­നല്‍ മു­ത­ലാ­ളി കോ­ടീ­ശ്വ­ര­നാ­കു­ന്നു!

ഇക്കളി ഒരിക്കലും പുതിയ കളിയാണെന്ന് കരുതരുത്. ലോക ടെ­ലി­വി­ഷന്‍ ചരി­ത്ര­ത്തില്‍ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട you can become a millionaire എന്ന അന്താരാഷ്ട്ര പ്രോ­ഗ്രാ­മി­നെ അ­നു­ക­രി­ച്ചു കൊ­ണ്ട് കോണ്‍ ബനേ­ഗാ ക്രോര്‍­പ­തി എന്ന പ്രോ­ഗ്രാ­മി­ലൂ­ടെ സ്റ്റാര്‍ ടി­വി­ ഈ കോ­ടി സ്വ­പ്ന­ത്തെ­ ഇ­ന്ത്യ­യി­ലേ­ക്ക് ആന­യി­ച്ചു­. അ­മി­താ­ഭ് ബച്ച­നും­ ­ഷാ­രൂ­ഖ് ഖാ­നും അവ­താ­ര­ക­രാ­യി വന്ന ആ പരി­പാ­ടി വന്‍ വി­ജ­യ­മാ­യി­രു­ന്നു­. ­മ­ല­യാ­ള­ത്തില്‍ മു­കേ­ഷി­നെ വച്ച് കൊ­ണ്ട് സൂ­ര്യ ടി­വി­യാ­ണ് ഇത്തരത്തില്‍ പ്രോ­ഗ്രാം ആദ്യ­മാ­യി അവ­ത­രി­പ്പി­ച്ച­ത്. ഇപ്പോ­ഴി­താ ഏ­ഷ്യാ­നെ­റ്റ്‌ സു­രേ­ഷ് ഗോ­പി­യെ അവ­താ­ര­ക­നാ­യി വച്ച് കൊ­ണ്ട് “­നി­ങ്ങള്‍­ക്കും ആകാം കോ­ടീ­ശ്വ­രന്‍” എന്ന പേ­രില്‍ വീ­ണ്ടും ഇത് അവ­ത­രി­പ്പി­ക്കു­ന്നു­.

നാ­ട്ടു­കാ­രെ കോ­ടി­പ­തി­കള്‍ ആക്കി ഒരു പു­ണ്യ­പ്ര­വൃ­ത്തി ചെ­യ്തു കള­യാം എന്നു അതിമോ­ഹി­ച്ച­ല്ല സ്റ്റാര്‍ ടി­വി­യും, സൂ­ര്യ ടി­വി­യും ഇപ്പോള്‍ ഏഷ്യാ­നെ­റ്റും ഇത്ത­രം പരി­പാ­ടി­ക­ളു­മാ­യി കട­ന്നു വരു­ന്ന­ത്. മറി­ച്ച്, പ്രേ­ക്ഷ­ക­രു­ടെ പോ­ക്ക­റ്റില്‍ നി­ന്നു് എങ്ങ­നെ പൈസ തങ്ങ­ളു­ടെ അക്കൌ­ണ്ടില്‍ ആക്കാം എന്ന വി­ചാ­ര­ത്തോ­ടെ­ തന്നെയാണ്. ഒരുപക്ഷെ യ­ഥാര്‍­ത്ഥ­ത്തില്‍ ജന­ങ്ങ­ളെ സഹാ­യി­ക്കാന്‍ ആയി­രു­ന്നു ഈ പ്രോ­ഗ്രാം എങ്കില്‍ എസ് എം എസ് റേ­റ്റു­കള്‍ ഒരു രൂ­പ­യാ­ക്കു­ക­യും, ഓണ്‍­ലൈ­നില്‍ ഉത്ത­രം രേ­ഖ­പ്പെ­ടു­ത്താ­നു­ള്ള അവ­സ­രം നല്‍­കു­ക­യും വേ­ണ­മാ­യി­രു­ന്നു. അതൊ­ന്നും ചെ­യ്യ­ത്ത­തി­ലൂ­ടെ തങ്ങള്‍­ക്ക് ലക്‌­ഷ്യം കാ­ശ് മാ­ത്ര­മാ­ണെ­ന്ന് ഉറ­പ്പി­ക്കു­ന്നു. ഓര്‍­മ്മ­യു­ണ്ടോ ഈ മു­ഖം എന്ന് ചോദിച്ച ­മ­ല­യാ­ള­ത്തി­ന്റെ പ്രിയ നടന്‍ സു­രേ­ഷ് ഗോ­പി­യോ­ട് ഒരു വാ­ക്ക്.. മല­യാ­ളി­കള്‍ ഒരി­ക്ക­ലും ഓര്‍­ക്കാന്‍ ഇഷ്ട­പ്പെ­ടാ­ത്ത ഒരു മു­ഖ­മാ­യി മാറരുത് താങ്ങളുടെ മുഖം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.