അമൃതാനന്ദമയിക്കു നേരെ ആക്രമണ ശ്രമം. അമ്മയ്‌ക്കു നേരെ ഒരു യുവാവ് ബഹളം വെച്ച് പാഞ്ഞടുക്കുകയാണുണ്ടായത്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം.അമൃതാനന്ദമയിയുടെ വള്ളിക്കാവ് ആശ്രമത്തില്‍ അമ്മ ഭക്തന്‍മാര്‍ക്ക് ദര്‍ശനം കൊടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ യുവാവ് ആണ് അമ്മയ്‌ക്കു നേരെ ആക്രമണ ശ്രമം നടത്തിയത്.
അമ്മയ്‌ക്കു നേരെ പാഞ്ഞ യുവാവിനെ ആശ്രമം അന്തേവാസികളും ഭക്തരും ചേര്‍ന്നാണ് തടഞ്ഞത്. ഇയാള്‍ നിയമ വിദ്യാര്‍ത്ഥിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
ഭക്തി മൂത്ത് യുവാവ് അമ്മയ്‌ക്കു നേരെ പായുകയായിരുന്നു എന്നും, ആക്രമണമായിരുന്നില്ല എന്നും ആണ് സംഭവത്തെ കുറിച്ചുള്ള പ്രാഥമിക നിഗമനം. അതേസമയം ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലിസ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല