1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2011

ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനു ലക്ഷ്യമിട്ട് വീസാ നിയമത്തില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണിത്. 2008-09 കാലഘട്ടത്തില്‍ 65,503 ഇന്ത്യക്കാര്‍ക്ക് സ്റുഡന്റ് വീസ നല്‍കി. എന്നാല്‍ 2009-10ല്‍ വെറും 29,721 പേര്‍ക്കാണ് വീസ ലഭിച്ചത്. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരേ വ്യാപകമായ അക്രമങ്ങളുണ്ടായതും വീസ അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമായി. വിക്ടോറിയ പ്രവിശ്യയിലാണ് ഏറെ ആക്രമണങ്ങളുണ്ടായത്.

പുതുതായി അനുവദിച്ച ഇളവുകള്‍ 2012ലെ രണ്ടാമത്തെ സെമസ്ററില്‍ പ്രാബല്യത്തില്‍ വരും. വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ ബാങ്ക് അക്കൌണ്ടില്‍ ഇപ്പോഴത്തേതിനേക്കാള്‍ കുറച്ചു തുക മതിയാവും. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ക്കു രണ്ടുമുതല്‍ നാലുവരെ വര്‍ഷം ഓസ്ട്രേലിയയില്‍ ജോലി ചെയ്യാനും അവസരം ലഭിക്കും.

സ്റുഡന്റ് വീസ പദ്ധതി അവലോകനം ചെയ്തശേഷം മുന്‍ ന്യൂസൌത്ത് വെയില്‍സ് മന്ത്രി മൈക്കല്‍ നൈറ്റ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 41 ശിപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.