1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012

ഒരു കാലത്ത് ഇന്ത്യന്‍ നേഴ്സുമാരുടെ പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട നാട് യൂറോപ്പായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പേര്‍ ഇക്കാലയളവില്‍ യൂറോപ്പിലേക്ക് പ്രത്യേകിച്ച് ബ്രിട്ടനിലേക്ക്‌ കുടിയേറുകയുണ്ടായി. നേഴ്സിംഗ് ജോലിക്കായി വന്ന പലരും പിന്നീട് തങ്ങളുടെ പങ്കാളിയെയും മകളെയും യുകെയിലേക്ക് എത്തിച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയ മട്ടാണ് ഒന്നാമത്തെ കാരണം കുടിയേറ്റം വര്‍ദ്ധിച്ചത് മൂലം ബ്രിട്ടീഷുകാര്‍ക്കിടയില്‍ തങ്ങള്‍ക്ക് കിട്ടേണ്ടത് പലതും കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നു തുടങ്ങിയ ആശങ്കയും മറ്റൊന്ന് സാമ്പത്തിക മാന്ദ്യവുമാണ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ അവസ്ഥയാണ് ഓസ്ട്രേലിയില്‍ ഉണ്ടാകുന്നത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഴ്സിംഗ് മേഖലയില്‍ മാത്രം 40,000 ഒഴിവുകളുണ്ടാകുമെന്നാണ് കണക്കുകള്‍. ഇതിനുപുറമെ വിദഗ്ധ തൊഴിലാളികളടെയും വന്‍ഒഴിവുകളുണ്ടാകുമെന്നാണ് സൂചന. ഇവയിലേക്ക് ഫിലിപ്പൈന്‍സുകാരെ കൂട്ടത്തോടെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്.

സര്‍ക്കാര്‍ ഏജന്‍സിയായ ഫിലിപ്പൈന്‍ ഓവര്‍സീസ് എംപ്ളോയ്മെന്റ് അഡ്മിനിസ്ട്രേഷന്‍ (പിഒഇഎ) നാട്ടിലെ പൌരന്മാരോട് റിപ്പോര്‍ട്ടു ചെയ്യാന്‍ നിര്‍ദേശിച്ചുകഴിഞ്ഞു. എങ്കിലും ഇന്ത്യക്കാര്‍ക്കും ഇത്തരം മേഖലയില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. നഴ്സിംഗ്, ഖനനം, നിര്‍മാണം എന്നീ മേഖലകളില്‍ വന്‍ അവസരങ്ങളാണ് ഓസ്ട്രേലിയയിലുള്ളതെന്നും ഇത് മുതലാക്കി ഫിലിപ്പൈന്‍സിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ കാര്‍ലോസ് കാവോ അഭ്യര്‍ഥിച്ചു. മൂന്നുലക്ഷത്തോളം നഴ്സുമാര്‍ ഇപ്പോള്‍ അവിടെ തൊഴിലില്ലാതിരിക്കുകയോ കുറഞ്ഞ നിലവാരത്തിലുള്ള തൊഴില്‍ ചെയ്തുവരികയോ ആണ്.

ഇതില്‍ സമീപകാലത്ത് നഴ്സിംഗ് പരീക്ഷ പാസായ 68000 പേരും ഉള്‍പ്പെടുന്നു. ഇതാണ് പ്രധാനമായും ഫിലിപ്പൈന്‍സിനെ പരിഗണിക്കാന്‍ ഇടയാക്കിയത്. 20 വര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയയിലെ നിര്‍മാണ മേഖലയില്‍ 7,50,000 പേരുടെ ക്ഷാമമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. ഖനന, നിര്‍മാണ രംഗങ്ങളില്‍ വിദഗ്ധ തൊഴിലാളികളും ആരോഗ്യപരിപാലന രംഗത്ത് രജിസ്റര്‍ ചെയ്ത നഴ്സുമാരും ഇല്ലാതിരിക്കെ വന്‍ അവസരങ്ങളാണ് ഫിലിപ്പൈന്‍സുകാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്ന് കാവോ ചൂണ്ടിക്കാട്ടി.

എന്തായാലും യു കെയിലെ കുടിയേറ്റ ജീവിതം മതിയായ മലയാളികള്‍ക്ക് ഇനി ആസ്ട്രേലിയ ഒന്ന് പയറ്റി നോക്കാന്‍ പറ്റിയ സമയം ഇതു തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.