ഈ ആസ്ട്രിയന്‍ ഗ്രാമത്തിന്റെ പേര് കേട്ടാല്‍ എല്ലാവരും മൂക്കത്ത് വിരല്‍ വച്ച് പോകും. അതെ. ഇംഗ്ലീഷിലെ നല്ലൊരു ഉശിരന്‍ ചീത്ത വാക്കായ ഫ**ങ്ങ് എന്നാണു ഈ ഗ്രാമത്തിന്റെ പേര്. ഈ ഗ്രാമത്തിലേക്ക് ഇപ്പോള്‍ ഫോണ്‍ വിളികളുടെ പൂരമാണ്. ഫോണില്‍ വിളിച്ചു ഇത് ഫ**ങ്ങ് ആണോ എന്ന് ചോദിക്കലാണ് പല ജോലിയില്ലാത്തവരുടെയും ജോലി.
ഈ ശല്യം മൂലം ഇപ്പോള്‍ ജനങ്ങള്‍ എല്ലാം ഒരു പേര് മാറ്റത്തിനായി വോട്ടു ചെയ്യുവാന്‍ പോകുകയാണ്. ഈ ഗ്രാമത്തില്‍ വയ്ക്കുന്ന സ്ട്രീറ്റ് സൈനുകള്‍ എല്ലാം തന്നെ പതിവായി മോഷ്ടിക്കപ്പെടുന്നുമുണ്ട്. ഈ ഗ്രാമത്തിലെ മേയര്‍ ആയ ഫ്രാന്‍സ് മേണ്ടില്‍ പറയുന്നത് സംഭവങ്ങള്‍ അതിര് കടന്നു തുടങ്ങി എന്നാണു. പേര് മാറ്റത്തിനായി എല്ലാ ഗ്രാമ വാസികളുടെയും അംഗീകാരവും പിന്തുണയും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
പേര് മാറ്റത്തിനായുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുകയാണ്. മുന്‍പ് മേയര്‍ പോലും പേര് മാറ്റം വേണ്ട എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണം മേയറുടെ പോലും നിയന്ത്രണം നഷ്ടപ്പെടുത്തി. ഇതിനു മുന്‍പ് 1996ല്‍ ഇതേ പേരിന്റെ പേരില്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയപ്പോള്‍ ഗ്രാമവാസികള്‍ ഇതേ പേരിന്റെ കൂടെനില്‍ക്കുകയായിരുന്നു.
അമേരിക്കയില്‍ നിന്നും വന്ന ഒരാളിന്റെ ഫോട്ടോയില്‍ നിന്നുമാണ് ഈ ഗ്രാമം ഈ പേരില്‍ പ്രശസ്തമായത്. ഏകദേശം നൂറു ഗ്രാമവാസികള്‍ ഈയാഴ്ച യോഗം ചേര്‍ന്ന് പേര് ഫഗ്ഗിംഗ് എന്ന് മാറ്റണോ എന്ന് തീരുമാനിക്കും. മുന്‍പ് ഇതേ രീതിയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ഇടവും പേര് മാറ്റിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല