ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പൊള്ളലേറ്റു മരിച്ച മലയാളിയായ അമ്മയുടെയും മക്കളുടെയും സംസ്ക്കാരം ഇന്ന് മെല്‍ബണിലെ സ്പ്രിങ്‌വെയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ നടക്കും.മുണ്ടക്കയം ചിറ്റടി മലയില്‍ ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ അനിത (37), മക്കളായ ഫിലിപ്പ് (11), മാത്യു(6) എന്നിവരാണ് ഈ മാസം ഒന്നാം തീയത്തില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ വെന്തു മരിച്ചത്.സംഭവം നടക്കുമ്പോള്‍ ജോര്‍ജ് ഫിലിപ്പ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന രീതിയില്‍ പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.ഇതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടി വന്നതിനാല്‍ സംസ്കാരച്ചടങ്ങുകളും വൈകുകയായിരുന്നു.അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.കൊച്ചി തേവര ചേലപ്പിള്ളില്‍ സി.ഒ. മാത്യുവിന്റെ മകളാണ് മരിച്ച അനിത. മാത്യുവും മകനും,ജോര്‍ജ് ഫിലിപ്പിന്റെ സഹോദരനും മെല്‍ബണിലെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് ക്ലേയ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കൊന്തനമസ്‌കാരവും ഒപ്പീസും പ്രത്യേക പ്രാര്‍ഥനകളും നടന്നു.ഇന്ന് രാവിലെ രാവിലെ 10 മണിയ്ക്ക് ക്ലേയ്റ്റണ്‍ പള്ളിയില്‍ ശവസംസ്‌കാര പ്രാര്‍ത്ഥനയും 12 മണിയ്ക്ക് സ്പ്രിങ്‌വെയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല