1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2011

നിങ്ങളുടെ ഐഫോണ്‍ ഏത് നിമിഷവും പൊട്ടി തെറിച്ചേക്കാം! എന്താ ഇത് വായിച്ചപ്പോള്‍ പേടിച്ചോ എന്നാല്‍ കേട്ടോളൂ സംഗതി സത്യമാണ്. രണ്ടു സംഭവമാണ് ഐഫോണ്‍ പൊട്ടി തെറിയുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, ഇതില്‍ ആദ്യത്തെ സംഭവമുണ്ടായത് ഒരു ഓസ്ട്രേലിയയിലെ റീജിയണല്‍ എക്സ്പ്രസ് വിമാനത്തിലാണ്. ആപ്പില്‍ ഐഫോണില്‍നിന്നു കടുത്ത പുക ഉയരുകയും പിന്നീട് ചുവന്ന ജ്വാലയോടെ പൊട്ടുകയുമായിരുന്നു. ഉടന്‍ തന്നെ ഫ്ളൈറ്റ് അറ്റന്റര്‍മാര്‍ പാഞ്ഞെത്തി തീകെടുത്തിയതുകൊണ്ടു ദുരന്തമൊഴിവായി. ആര്‍ക്കും പരുക്കുണ്ടായില്ല. വിദഗ്ധര്‍ ഫോണ്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം ആദ്യ അപകടം നടന്നു രണ്ടു ദിവസത്തിനു ശേഷം കഴിഞ്ഞ ദിവസം ബ്രസീലിലാണ് രണ്ടാമത്തെ ഐഫോണ്‍ പൊട്ടിത്തെറി നടന്നത്. അവിടെ സംഭവിച്ചത് ചാര്‍ജ് ചെയ്യാന്‍ പ്ളഗില്‍ കുത്തിവച്ചിരുന്ന ഫോണില്‍നിന്നു പുക ഉയരുകയും പിന്നീടു തീപിടിക്കുകയുമായിരുന്നു. രാത്രിയായിരുന്നു സംഭവം ഉടമയാണെങ്കില്‍ സമീപത്തു കിടക്കുകയുമായിരുന്നു എന്തായാലും തീ പടരാതിരുന്നതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല.

ഇതേതുടര്‍ന്ന് സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടുവെന്നും അതീവഗൌരവമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഐഫോണ്‍ നിര്‍മാതാക്കള്‍ പറഞ്ഞെങ്കിലും ഫോണിന്റെ ബാറ്ററി ചൂടായി പൊട്ടിത്തെറിക്കുന്നതാവാമെന്നും വ്യാജബാറ്ററി ഉപയോഗിക്കപ്പെടുന്നതാവം പ്രശ്നങ്ങള്‍ക്കു കാരണമെന്നുമാണ് നിര്‍മാതാക്കള്‍ വാദിക്കുന്നത്. ബാറ്ററികള്‍ വാങ്ങുമ്പോള്‍ പരമാവധി മികച്ച ഡീലര്‍മാരുടെ അടുത്തുനിന്നു തന്നെ വാങ്ങണമെന്നാണു നിര്‍മാതാക്കള്‍ നിര്‍ദേശവും നല്‍കി. മുന്‍പ് ബാറ്ററികള്‍ പെട്ടെന്നു ചൂടാകുന്നുവെന്നു നിരവധി ഐഫോണ്‍ ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. അന്ന് 2005 -2006 ല്‍ നിര്‍മിച്ച ബാറ്ററികള്‍ അമിതമായി ചൂടാകുന്നതു മൂലം ഫസ്റ് ജനറേഷന്‍ ഐപോഡ് നാനോ എംപിത്രീ പ്ളെയറുകള്‍ ആപ്പിള്‍ മടക്കിവിളിച്ചിരുന്നു.

സാധാരണയായി റീചാര്‍ജ് ചെയ്യാവുന്ന ലിത്വിയം അയണ്‍ ബാറ്ററികളാണ് മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലും ഉപയോഗിക്കുന്നത്. അതേസമയം ഇവ കയറ്റുമതി ചെയ്യുന്നതിനിടയിലും തീപിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ബാറ്ററികളുമായി പറന്ന കാര്‍ഗോ വിമാനം ദുബായിക്കു സമീപത്തുവച്ചു തീപിടിച്ച് തകര്‍ന്ന് രണ്ടു പൈലറ്റുമാരും കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.