1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2012

കഷണ്ടി വല്ലാത്തൊരു പ്രശ്നക്കാരന്‍ തന്നെയാണ്. നാലുപേരുടെ മുമ്പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ പോലും സാധിക്കില്ല, കഷണ്ടിയുണ്ടെങ്കില്‍. മുടിയുള്ളവര്‍ ചെറിയ കാറ്റുവരുമ്പോള്‍ മുടിയൊക്കെ ഒതുക്കി നിങ്ങളെ ചെറിയ പുച്ഛത്തോടെ നോക്കുകയുംകൂടി ചെയ്താല്‍ നിങ്ങള്‍ നാണംകൊണ്ട് ചുളുങ്ങിക്കൂടുമെന്ന കാര്യത്തില്‍ സംശയംവേണ്ടതന്നെ. ഏത് രാജ്യത്തായാലും കഷണ്ടി ഒരു വല്ലാത്ത പ്രശ്നമാണെന്ന കാര്യത്തില്‍ ആരും എതിര്‍വാദം ഉന്നയിക്കില്ല. അതിന്റെ മികച്ച ഉദാഹരണമാണ് അഡീ ഫെലാന്‍ മാഞ്ചസ്റ്ററില്‍ തുടങ്ങിയ മുടിവെട്ടുകട. ചുമ്മാതെ മുടിവെട്ടുകടയെന്നൊന്നും പറഞ്ഞാല്‍ പോരാ, അതൊരു ക്ലിനിക്ക് തന്നെയാണ്. മുടിയുമായി ബന്ധപ്പെട്ട സര്‍വ്വകാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഒരു മുടിയാശുപത്രി.

2002ല്‍ ഡേവിഡ് ബെക്കാം ലോകകപ്പ് ഫുട്ബോള്‍ കളിക്കാനിറങ്ങിയത് ഓര്‍ക്കുന്നുണ്ടോ…? ആ മുടിക്കെട്ട് ഓര്‍ക്കുന്നുണ്ടോ…? അത് അഡീ ഫെലാന്‍ ഉണ്ടാക്കിയ സ്റ്റൈലാണ്. അതോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ അഡീ ഫെലാന്‍ പിന്നീട് പലയിടങ്ങളിലും തന്റെ പോഷ് മുടിക്കടകള്‍ തുടങ്ങുകയായിരുന്നു. അവിടെയാണ് നമ്മുടെ കഥാനായകനായ ജെഫ് തോമസ് തന്റെ ജീവിതനൈരാശ്യത്തിന് കാരണമായ കഷണ്ടിമാറ്റാന്‍ ചെന്നത്.

എന്നാല്‍ അവിടെ ചെന്ന ജെഫിനെ ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു അഡീ ഫെലാന്റെ മുടിയാശുപത്രിയിലെ ജോലിക്കാര്‍. ജെഫിന് അവര്‍ ഒരു ടാറ്റൂ ചെയ്തുകൊടുത്തു. ചുമ്മാതെ എന്തെങ്കിലും ഒരു ടാറ്റുവല്ല ചെയ്തുകൊടുത്തത്. ശരിക്കുള്ള മുടിയെ വെല്ലുന്ന മുടിയാണ് ടാറ്റൂ ചെയ്തുകൊടുത്തത്‌. മുടി വല്ലാതെ കൊഴിയുന്ന പത്ത് മില്യണ്‍ പുരുഷന്മാരെങ്കിലുമുള്ള ബ്രിട്ടണിലെ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒന്നല്ല ഈ മുടിടാറ്റു എന്ന കാര്യവും ശ്രദ്ധിക്കണം. ഏതാണ്ട് 25,000 പൗണ്ടാണ് ഒരാള്‍ക്ക് മുടി ടാറ്റൂ ചെയ്യുന്നതിന് ചെലവാകുന്നത്. അമ്പതുകളുടെ തുടക്കത്തില്‍തന്നെ കഷണ്ടി ബാധിക്കുന്ന ബ്രിട്ടണിലെ അമ്പതുശതമാനംവരുന്ന പുരുഷന്മാരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇങ്ങനെ ടാറ്റൂ ചെയ്യാനുള്ള പണം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സാരം.

യൂറോപ്പില്‍ കഷണ്ടിയെ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ഒരു ജനതയായിട്ടാണ് ബ്രിട്ടീഷ് ജനതയെ എല്ലാവരും കാണുന്നത്. പലനിറത്തിലും രൂപത്തിലുമുള്ള ടാറ്റുകളാണ് ഇവിടെ ചെയ്തുകൊടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.