തുടര്‍ച്ചയായ മുപ്പത്തിയേഴാം മാസവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 0.5% ആയി നിലനിര്‍ത്തും. ബാങ്കിന്റെ 318 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് ഇത്രയധികം സമയത്തേക്ക് നിലനിര്‍ത്തുന്നത്. 2009 മാര്‍ച്ച് മുതല്‍ അടിസ്ഥാന നിരക്ക് ഈ നിലയില്‍ തുടരുകയാണ് .എന്നാല്‍ അടുത്ത നാളുകളില്‍ ബാങ്കുകള്‍ സ്വമേധയാ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.
യുകെയുടെ സാമ്പത്തിക വിദഗ്ദ്ധ വിക്കി റെഡ് വുഡ് അടുത്ത മൂന്നു വര്‍ഷത്തേക്ക് കൂടി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ അടിസ്ഥാന നിരക്ക് 0.5% ആയി നിലനില്‍ക്കും എന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. മാത്രവുമല്ല ചിലപ്പോള്‍ നിരക്ക് 0.25% ആയിക്കുറക്കുവാന്‍ സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ നിരക്ക് കുറവ് കാരണം വിഷമിക്കുന്നത് പെന്‍ഷന്‍കാരും നിക്ഷേപകരുമാണ്. നിക്ഷേപിച്ച പണത്തിനു വളര്‍ച്ച കിട്ടാത്തതില്‍ പലരും ആശങ്കാകുലരാണ്. മാര്‍ക്കറ്റ് അനലിസ്റ്റ് ആയ ലൂയിസ് കൂപ്പര്‍ നിക്ഷേപകരുടെ ദുര്‍വിധിയില്‍ വിഷമം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ നിരക്ക് കുറവ് കൊണ്ട് സര്‍ക്കാര്‍ ഏകദേശം 76 ബില്ല്യണ്‍ പൌണ്ട് എങ്കിലും ലാഭിച്ചിട്ടുണ്ട്. അതിനു തൊട്ടുമുന്‍പത്തെ മൂന്നു വര്‍ഷത്തേക്കാളും 76 ബില്ല്യണ്‍ കുറവായിരുന്നു അവസാന മൂന്നു വര്ഷം നിക്ഷേപകര്‍ക്ക് നല്‍കേണ്ടി വന്നത്. എന്നാല്‍ എട്ടു മില്യനോളം വരുന്ന വീട്ടുടമസ്ഥര്‍ക്ക് ഈ നയം മൂലം നേട്ടം ഉണ്ടായിട്ടുണ്ട്. പലിശ ലഭിക്കാതിരിക്കുന്ന 100 ബില്ല്യനോളം പൌണ്ട് ബാങ്ക് അക്കൌണ്ടില്‍ ഉണ്ട് എന്നാണു കണക്കാക്കപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി വന്നതിനു ശേഷമായിരുന്നു ഈ കണക്കില്‍ വര്‍ദ്ധനവ് വന്നത് എന്ന് പറയപ്പെടുന്നു.
ബാങ്കിന്റെ ഗവര്‍ണര്‍ തങ്ങളുടെ നിക്ഷേപകരോട് വിഷമിക്കാനില്ലെന്നും സര്‍ക്കാരിന്റെ സ്ഥിതി മെച്ചപ്പെടുന്നതനുസര്ച്ചു നിക്ഷേപകര്‍ക്ക് പലിശയില്‍ വര്‍ദ്ധനവ് ലഭിക്കും എന്നും ഉറപ്പു നല്‍കി. എന്നാല്‍ പല ബാങ്കുകളും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായാണ് സൂചന. ഇതിനിടെ ബ്രിസ്റ്റോള്‍ ആന്‍ഡ് വെസ്റ്റ് ഉള്‍ക്കൊള്ളുന്ന ബാങ്ക് ഓഫ് അയര്‍ലന്റ് പലിശനിരക്ക് ഇരട്ടിയാക്കിക്കൊണ്ട് ഇടപാടുകാരെ ഞെട്ടിച്ചു. ബാങ്ക് ഓഫ് അയര്‍ലാണ്ട് തങ്ങളുടെ നിക്ഷേപകര്‍ക്ക് വര്ഷം 1500ഓളം പൌണ്ട് അധികമായി നല്‍കും. 2.99% ആയിരുന്ന സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് സെപ്തംബറില്‍ 4.49% ആയി വര്‍ദ്ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല