1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

ബാങ്കുകള്‍ അവര്‍ക്കുവേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കുന്നതായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട്. ധാര്‍മ്മിക മൂല്യങ്ങളുളള ഉദ്യോഗസ്ഥരോട് അവയെല്ലാം ഓഫീസിന്റെ വാതിലില്‍ ഉപേക്ഷിച്ചിട്ട് വരാനാണ് ബാങ്കുകള്‍ പ്രേരിപ്പിക്കുന്നതെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ചില ആളുകളുടെ മോശം പ്രവര്‍ത്തികളുടെ ഫലമാണ് ബാങ്കിംഗ് മേഖലയുടെ മൂല്യച്യുതിക്ക് കാരണമെന്നും അതല്ല ബാങ്കിംഗ് മേഖല മുഴുവന്‍ ഉടച്ചു വാര്‍ക്കണമെന്നുമുളള പുതിയ ചര്‍ച്ചയ്ക്ക് റിപ്പോര്‍ട്ട് കാരണമായി.

ബാങ്കിംഗ് സ്റ്റാന്റേര്‍ഡുകളെ കുറിച്ച് പാര്‍ലമെന്ററി കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവാദമായ പരാമര്‍ശങ്ങള്‍ ഉളളത്. ഇതിന് ഉദാഹരണമായി സുരക്ഷാ സേനകളുടെ ബോട്ടുകള്‍ക്ക് ഭീഷണിയാണ് എന്നുപറഞ്ഞ് മത്സ്യതൊഴിലാളികളുടെ വല മുറിച്ച സംഭവത്തില്‍ ബാങ്കുകള്‍ സ്വീകരിച്ച നിലപാടുകളും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കിംഗ് മേഖലയില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നതായും എന്നാല്‍ മറ്റൊരു മേഖലയിലും ഇല്ലാത്തതുപോലെ അത്തരം ആളുകളുടെ എണ്ണം ബാങ്കിംഗ് മേഖലയില്‍ കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തികളുടെ നിലവാര തകര്‍ച്ച അല്ല പ്രശ്‌നത്തിന് കാരണമെന്നും ബാങ്കുകളുടെ കോര്‍പ്പറേറ്റ് നിലപാടുകളാണ് വ്യക്തികളുടെ ധാര്‍മ്മിക മൂല്യങ്ങളെ ഇടിച്ചുതാഴ്ത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നു.

ബാങ്കിംഗ് മേഖലയിലും സാമ്പത്തിക മേഖലയിലും വ്യക്തിജീവിതത്തില്‍ ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പലരും അത് കോര്‍പ്പറേറ്റ് ജീവിതത്തില്‍ പാലിക്കാന്‍ സാധിക്കില്ലന്ന് വിശ്വസിക്കുന്നവരാണ്. തങ്ങള്‍ ജോലി ചെയ്യുന്ന അന്തരീക്ഷത്തില്‍ സത്യത്തിനോ, ആത്മാര്‍ത്ഥതയ്‌ക്കോ യാതാരു വിലയും ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ ഉദ്യോഗസ്ഥരില്‍ പലരും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ലണ്ടനില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ വച്ച് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും റോമന്‍ കാത്തലിക് ചര്‍ച്ചിന്റെ തലവനും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പുമായ വിന്‍സെന്റ് നിക്കോള്‍സ് ഇതിനെതിരേ പ്രതികരിച്ചിരുന്നു. വലിയ ബിസിനസ്സ് സ്ഥാപനങ്ങളുടെ മേധാവികളായിരിക്കുന്ന പലരും തങ്ങളുടെ ജീവിതത്തെ രണ്ടായി വിഭജിച്ചിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിജീവിതത്തിലെ ധാര്‍മ്മികതയും മുല്യങ്ങളും അവര്‍ ഔദ്യോഗിക ജീവിതത്തില്‍ പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ ആര്‍ച്ച്ബിഷപ്പ് ഓഫ് കാന്റര്‍ബറി , റോവാന്‍ വില്യംസ് ബാങ്കേഴ്‌സിനെ ശല്യക്കാരെന്നാണ് വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.