സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് അഞ്ച് മണിക്ക് ശേഷം മാത്രം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.നയപരമായ കാര്യമായതിനാല്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി വൈകീട്ട് അഞ്ചു മണിവരെയുള്ള മദ്യവില്‍പ്പന നിയന്ത്രിച്ചാല്‍ മദ്യ ഉപഭോഗം കുറയുമെന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൊതുജനാഭിപ്രായത്തിന് അനുസൃതമായി തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
ബാറുകളുടെ സമയം ഏകീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി അഭിപ്രായം വ്യക്തമാക്കിയത്.
ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തെ മദ്യ ഉപയോഗത്തിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയാല്‍ മദ്യ ഉപഭോഗത്തിന്‍റെ കാര്യത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിയും. ഈ നിരീക്ഷണത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍കൊള്ളാന്‍ തയ്യാറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല