സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച് ആരും ആരോടും പറയേണ്ട കാര്യമൊന്നുമില്ല. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരിക്കലെങ്കിലും തട്ടിപ്പിന് ഇരയാകാത്ത ആരെങ്കിലും ഉണ്ടാകുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ ഇത്തിരി പ്രശ്നത്തിലാണ്. തട്ടിപ്പ് നടന്നുവെന്നതല്ല പ്രശ്നം. അത് പരിഹരിക്കാനെടുക്കുന്ന സമയമാണ് പ്രശ്നം. ഒരാള്‍ 104,000 പൗണ്ടിന്റെ തട്ടിപ്പ് നടത്തി, പിടിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ എത്തിയവര്‍ ഞെട്ടിപ്പോയി. കാരണം അത്രയും പണം തിരിച്ചുകൊടുക്കാന്‍ കോടതി അനുവദിച്ച സമയം തൊണ്ണൂറ്റിമൂന്ന് വര്‍ഷമാണ്.
സര്‍ക്കാരിന്റെ പക്കല്‍നിന്ന് തട്ടിയെടുത്ത ബെനഫിറ്റാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ജൂലി കെന്നഡിയെന്ന നാല്‍പത്തിയേഴുകാരിയാണ് പ്രശ്നക്കാരി. അവര്‍ നാല് മക്കളെ വളര്‍ത്തുന്ന കാര്യം പറഞ്ഞ് സര്‍ക്കാരില്‍നിന്ന് വര്‍ഷം 11,000 പൗണ്ട് നേടിയെടുത്തു. ഇങ്ങനെ വര്‍ഷങ്ങളോളം തട്ടിയെടുത്ത തുകയാണ് 104,000 പൗണ്ട്. കുട്ടികളുടെ പേരുപറഞ്ഞാണ് ജൂലി ബെനഫിറ്റ് ആവശ്യപ്പെട്ടത്. വീട്ടുവാടക, ബില്ലുകള്‍, മറ്റ് നികുതികള്‍ എന്നിവ അടയ്ക്കണം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ മുന്‍ ഭര്‍ത്താവിന്റെ കൂട്ടത്തിലാണ് താമസിച്ചിരുന്നത്.
മുഴുവന്‍ സമയജോലിയുള്ള മുന്‍ ഭര്‍ത്താവാണ് വീട്ടിലെ ബില്ലുകളും മറ്റും അടച്ചിരുന്നത്. അപ്പോഴാണ് ഇവര്‍ ബെനഫിറ്റുകള്‍ തട്ടിയെടുത്തുകൊണ്ടിരുന്നത്. എന്തായാലും സംഗതി പോലീസ് കണ്ടുപിടിച്ചു. എന്നിട്ട് ജൂലിയെ നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി. അപ്പോഴാണ് വലിയ തമാശ പുറത്തുവരുന്നത്. കോടതി വിധിച്ചത് ആഴ്ചയില്‍ ഇരുപത്തിരണ്ട് പൗണ്ട് വീതം തിരിച്ചടയ്ക്കണമെന്നാണ്. അതായത് തട്ടിയെടുത്ത 104,000 പൗണ്ട് ജൂലി തിരിച്ചടയ്ക്കണമെങ്കില്‍ കുറഞ്ഞത് 14൦ വര്‍ഷമെങ്കിലും ജീവിച്ചിരിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല