ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?പലര്‍ക്കും തങ്ങളുടെ സൌന്ദര്യ ശാസ്ത്രപരമായ സങ്കല്‍പ്പങ്ങള്‍ അനുസരിച്ച് ചിലരെ ഏറ്റവും മനോഹരിയായി തോന്നാം. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഒറ്റയടിക്ക് ഉത്തരം പറയുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ തന്നെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കി ഇക്കാര്യത്തില്‍ ഒരാളെ കണ്ടെത്താം, അതുതന്നെയാണ് പീപ്പിള്‍ മാഗസിനും ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഒടുവില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് 2012 ലെ ആ ബഹുമതി സ്വന്തമാക്കിയതാകട്ടെ അമേരിക്കന്‍ ഗായികയായ ബെയോന്‍സേയും.
ഈ വര്‍ഷത്തെ പീപ്പിള്‍ മാഗസിനിന്റെ ഏറ്റവും മനോഹരിയായ സ്ത്രീ എന്ന ബഹുമതിയാണ് ഇതോടെ ഈ മുപ്പതുകാരിക്ക് സ്വന്തമായിരിക്കുന്നത്. ഈ വര്ഷം ജനുവരിയില്‍ ആണ് ബെയോന്‍സേ തന്റെ മകള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നു താന്‍ കൂടുതല്‍ സുന്ദരിയായതായി തനിക്ക് തോന്നുന്നു എന്ന് ഇവര്‍ മുന്‍പ് പറഞ്ഞിരുന്നു. സാധാര സൌന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്ന് പല സ്ത്രീകളും അമ്മയാകാന്‍ മറിക്കുമ്പോള്‍ ആണ് ബെയോന്‍സേ ഇങ്ങനെ പറഞ്ഞതെന്ന് ഓര്‍ക്കണേ. കുഞ്ഞുണ്ടായ്തിന് ശേഷം ഇവര്‍ തന്റെ മുടി രണ്ടു ഇഞ്ച് മുറിക്കുകയും ചെയ്തു.
അമ്മയായതിനു ശേഷം ബെയോന്‍സേയുടെ ജീവിത ശൈലിയിലും ചില മാറ്റങ്ങള്‍ ഉണ്ടായ. ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിച്ചിരുന്ന ഇവരിപ്പോള്‍ പറന്ന ചെരുപ്പുകള്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന് കാരണമായി പാട്ടുകൊണ്ടും ഇപ്പോള്‍ സൌന്ദര്യം കൊണ്ടും ലോകത്തെ വശീകരിച്ച ഇവര്‍ പറയുന്നത് തന്റെ മകള്‍ക്കൊപ്പം നടക്കാന്‍ വേണ്ടിയാണ് താന്‍ ഇഷ്ടങ്ങള്‍ മാറ്റുന്നത് എന്നാണു. ഇതൊക്കെ കൊണ്ടാകണം മാതാവായതിനു ശേഷം ആരാധകരുടെ എന്നാവും ബെയോന്‍സേയ്ക്ക് കൂടിയിട്ടുണ്ട്.
ഇങ്ങനെ വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല തന്റെ കരിയര്‍ കൊണ്ടും കൂടിയാണ് ബെയോന്‍സേ ജനമനസ്സില്‍ ഇടം നേടിയത്. പതിനാറ് ഗ്രാമി അവാര്‍ഡുകള്‍ ആണ് പാട്ടുപാടി ഈ സുന്ദരി കൈക്കലാക്കിയത്. എന്തായാലും ലിസ്റ്റില്‍ ഇടം നേടിയ മറ്റു സുന്ദരികള്‍ സോഫിയ വെര്‍ഗര, ചാര്‍ലിസ് തെരോണ്‍, ലിലി കൊള്ളിന്‍സ്, മഡേലിന്‍ സ്റ്റൊവ്, ക്രിസ്റ്റീന ഹെന്‍ട്രിക്സ്, മിഷേല്‍ വില്യംസ്, പൌല പാറ്റൊന്‍,, മിരണ്ട ലംബാര്‍ട്ട്, കേറ്റ് മിഡില്‍ടണ്‍ എന്നിവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല