1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2012

ലണ്ടന്‍ : ബില്ലുകള്‍ കിട്ടിയാല്‍ ഓടി കൊണ്ടുപോയി അടക്കുന്നതിന് പകരം അവ വിശദമായി നിങ്ങള്‍ പരിശോധിക്കാറുണ്ടോ? പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് വിവിധ ബില്ലുകളില്‍ അമിത തുക അടക്കേണ്ടി വന്നത്. പലര്‍ക്കും അടച്ച അമിതതുക തിരികെ ലഭിച്ചതുമില്ല. യു സ്വിച്ച് നടത്തിയ പുതിയ സര്‍വ്വേ അനുസരിച്ച് ഏതാണ്ട് 28 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അമിത ബില്ല് കിട്ടിയിട്ടുണ്ട്. ഇവരെല്ലാം കൂടി അടച്ച അധിക തുക ഏകദേശം ആറ് ബില്യണ് അടുത്തുവരും. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കാണിത്. ഇതില്‍ ഏതാണ്ട് തൊണ്ണൂറ്റിയഞ്ച് ശതമാനം അമിത തുകയും കണ്ടെത്തിയത് ഉപഭോക്താവ് തന്നെയാണ്.

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുളളില്‍ ഒരു കുടുംബം അത്യാവശ്യമായും അടച്ചിരിക്കേണ്ട എനര്‍ജി, വാട്ടര്‍, ടെലഫോണ്‍, ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ ടിവി, മൊബൈല്‍ഫോണ്‍, കൗണ്‍സില്‍ ടാക്‌സ് തുടങ്ങിയ ബില്ലുകളില്‍ ഒരെണ്ണമെങ്കിലും അമിത തുക ഈടാക്കിയിട്ടുണ്ട ആവശ്യപ്പെട്ട സേവനങ്ങളുടെ ചാര്‍ജ്ജ് മറിപ്പോകുന്നതും കുറയ്ക്കേണ്ട തുക കുറക്കാത്തതും മറ്റുമാണ് പലപ്പോഴും അമിതതുക ഈടാക്കാന്‍ കാരണമാകുന്നത്. ഒരു ഉപഭോക്താവിന് 229 പൗണ്ടെങ്കിലും അധികമായി അടയ്‌ക്കേണ്ടി വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ചെലവാക്കേണ്ടി വരുന്നു. ഫോണ്‍വിളിക്കുന്നതിനായി ചുരുങ്ങിയത് 22 പൗണ്ട് ചെലവുണ്ടാകും. എന്നാല്‍ ഇത്രയും സമയവും പണവും നഷ്ടപ്പെടുത്തിയാലും ഏതാണ് ഏഴ് ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കമ്പനി പണം തിരികെ നല്‍കാറുളളത്. പണം തിരികെ കിട്ടുന്നവര്‍ക്ക് ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കാത്തിരിക്കേണ്ടി വരാറുണ്ട്. ഏതാണ്ട് പത്തില്‍ ഒരാള്‍ക്ക് വീണ്ടും ഈ പ്രശ്‌നങ്ങളുമായി കമ്പനിയെ സമീപിക്കേണ്ടി വരാറുണ്ട്. ഏതാണ്ട് പതിമൂന്ന് ശതമാനം ആളുകള്‍ക്ക് പണം തിരികെ ലഭിച്ചിട്ടേയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.