ഇന്ത്യന്‍ വംശജനായ അവതാര്‍ സിംഗ് കൊളാറിന്റെയും ഭാര്യയുടെയും കൊലപാതക കാരണത്തിന്റെ ചുരുളഴിയുന്നു. കഴിഞ്ഞമാസം ബിര്‍മിങ്ങാമിലെ വസതിയില്‍ കൊല്ലപ്പെട്ടതു കേവലം രണ്ടു മൊബൈല്‍ ഫോണിനും രണ്ടു വാച്ചിനും അല്‍പം സ്വര്‍ണത്തിനും വേണ്ടിയാണത്രേ! ഡിക്റ്ററ്റീവായ മകനോടുള്ള വൈരാഗ്യമാകാം കൊലപാതക കാരണം എന്നൊരു സംശയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നു എങ്കിലും കൊലപാതകം മോഷണ ശ്രമത്തിന്റെ ഭാഗമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഈ ദമ്പതികളുടെ കൊലയാളി കഴിഞ്ഞ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. ഇതേ തുടര്‍ന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് പോലീസിനു കുറ്റകൃത്യത്തെക്കുറിച്ചു കൂടുതല്‍ വിവരം ലഭിച്ചത്. പ്രതിയുടെ മരണത്തെ തുടര്‍ന്നു കേസിന്റെ ഭാവി എന്താകും എന്ന അനിശ്ചിതത്വം നിലനില്‍ക്കവേ ആണ് പോലീസിന്റെ ഈ കണ്ടെത്തല്‍ എങ്കിലും പ്രതി സ്വയം ജീവനോടുക്കിയതിനാല്‍ കേസ് മുന്നോട്ട് കൊണ്ട് പോകുന്നതില്‍ എത്രത്തോളം പ്രസക്തി ഉണ്ടെന്നറിയില്ല.
അവ്താര്‍ സിങ് കോളാര്‍, ഭാര്യ കരോള്‍ കോളാര്‍ എന്നിവരെ സ്വവസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ ജനുവരി 11നു പൊലീസ് ഓഫിസറായ പുത്രന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു റിംവിദാസ് ലയോറന്‍കാസ് (37) എന്നയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇയാള്‍ കഴിഞ്ഞദിവസം ജയിലില്‍ ആത്മഹത്യ ചെയ്തു. വൃദ്ധദമ്പതികളുടെ പക്കല്‍ നിന്ന് ഇയാള്‍ എടുത്ത രണ്ടു മൊബൈല്‍ ഫോണ്‍ ബിര്‍മിങ്ങാമില്‍ തന്നെ ഒരു തൊഴിലാളിക്കു വിറ്റതു പൊലീസ് പിന്നീടു കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല