ഇന്ത്യന്‍ വംശജനായ കൊളാരിന്റെയും ഭാര്യുടെയും കൊലപാതാന്വേഷണം പുതിയ വഴിത്തിരുവിലേക്ക്. ഇരുപത്തിനാലുകാരനായ ഒരാളെ അതിക്രൂരമായ ഈ കൊലപാതകത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവതാര്‍ കൊളാരിന്റെയും(62) അദ്ദേഹത്തിന്റെ ഭാര്യ കാരോള്‍(58) എന്നിവരുടെ മൃതദേഹം ബുധനാഴ്ച്ചയാണ് ഡിക്ടടീവ് കോണ്‍സ്റ്റബിള്‍ ആയ മകന്‍ ജേസന്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
ജേസന്റെ ജോലിയുമായി ബന്ധപ്പെട്ടു ആക്രമികളുടെ പ്രതികാരമാകാം ഇത് എന്ന് എല്ലായിടത്തും ഒരു ശ്രുതി പരന്നിരുന്നു. എന്നാല്‍ ഇപ്പോഴുള്ള നിഗമനം സ്വര്‍ണ്ണം മോഷ്ട്ടിക്കുന്ന ഒരു സംഘത്തിന്റെ കണ്ണിലെ കരടായിരുന്നു കൊളാര്‍ കുടുംബം എന്നാണു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് തലക്കേറ്റ ആഘാതമാണ് മരണ കാരണം എന്നാണു. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ആഘാതം ഏറ്റിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.
അറസ്റ്റുചെയ്ത ആളെ ചോദ്യം ചെയ്തു വരികയാണ്. നാല്പതു വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യമാണ് കൊല്ലപ്പെട്ട ദമ്പതികള്‍ നയിച്ചിരുന്നത്. ഹാന്‍ഡ്സ്വര്‍ത്ത്വുഡിലെ സ്വവസതിയില്‍ രാവിലെ എട്ട് മണിക്ക് ശേഷമാണ് ഇരുവരും കൊല്ലപ്പെട്ടത്. ഫോണില്‍ വിളിച്ചിട്ട് ആരും പ്രതികരിക്കാതായപ്പോഴാണ് മകന്‍ ജേസന്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ ഇരുവരുടെയും മൃതദേഹം കാണുകയായിരുന്നു.
മരണപ്പെട്ട ദമ്പതികളുടെ മക്കള്‍ നടത്തിയ സഹായാഭ്യര്ഥനക്ക് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റു നടന്നു. ഒരു ചാരിറ്റി കൊലപാതകികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരം പൌണ്ട് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം മികച്ച പ്രതികരണമാണ് എല്ലായിടങ്ങളില്‍ നിന്നും പോലീസിനു ലഭിക്കുന്നത്. അറുപതു പേരടങ്ങുന്ന പോലീസുകാരുടെ ഒരു ടീം ആണ് ഈ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ബക്കര്‍ തങ്ങളെ ബന്ധപെട്ട എല്ലാ നല്ല മനസുകള്‍ക്കും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല