1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സാങ്കേതികമായി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ആര്‍.ശെല്‍വരാജ്‌ ജയിച്ചെങ്കിലും കഴിഞ്ഞതവണ തോറ്റപ്പോള്‍ കിട്ടിയ ശതമാനം വോട്ടുപോലും ഇത്തവണ നേടാനായില്ല. രണ്ടാംസ്ഥാനത്തെത്തിയ ഇടതുമുന്നണിക്കും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ വോട്ടിന്റെ ശതമാനവും കുറഞ്ഞു. എന്നാല്‍ നേട്ടം കൊയ്തത്‌ ബിജെപി മാത്രം. വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞതവണ നേടിയതിനെക്കാള്‍ അഞ്ചിരട്ടി ഉയര്‍ന്നപ്പോള്‍ ശതമാനക്കണക്കില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനയാണ്‌ ഉണ്ടായത്‌. കോണ്‍ഗ്രസിന്‌ 3 ശതമാനം വോട്ടും സിപിഎമ്മിന്‌ 14 ശതമാനം വോട്ടുമാണ്‌ കുറഞ്ഞിരിക്കുന്നത്‌.

കഴിഞ്ഞതവണ ബിജെപിക്ക്‌ 6730 വോട്ടുമാത്രമാണ്‌ ലഭിച്ചത്‌. പോള്‍ചെയ്ത വോട്ടിന്റെ 6.3 ശതമാനം. ഇത്തവണ അത്‌ 23.21 ആയി ഉയര്‍ന്നു. വോട്ടിന്റെ എണ്ണം 30357 ആയും കൂടി. ഇത്തവണ ജയിച്ചിട്ടും കോണ്‍ഗ്രസിന്‌ 40 ശതമാനം വോട്ടേയുള്ളു. വോട്ടിന്റെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്‌.കഴിഞ്ഞതവണ തോറ്റ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി തമ്പാനൂര്‍ രവിക്ക്‌ 48009(42.98 ശതമാനം) വോട്ടാണ് കിട്ടിയത്.ഇത്തവണ 52528 വോട്ട്‌ കിട്ടി.എന്നാല്‍ പോളിംഗ്‌ ശതമാനത്തില്‍ ഉണ്ടായ വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്‌ കിട്ടിയ അധിക വോട്ടിന്‌ പ്രസക്തിയില്ല.സിപിഎമ്മിന് ഇത്തവണ 35.2 ശതമാനം മാത്രമാണ്‌ വോട്ടാണ് (46194 ) നേടാനായത്‌.കഴിഞ്ഞതവണ നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശെല്‍വരാജ്‌ 48.98 ശതമാനം വോട്ടുമായി 54711 വോട്ടാണ്‌ നേടിയത്‌.പോളിംഗ് കൂടിയിട്ടും വോട്ട് കുറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.