അന്തരിച്ച ലോകത്തില്‍ ഏറ്റവുമധികം ജനസമ്മതിയുള്ള ആഗോള കത്തോലിക്കാ സഭയുടെ മുന്‍ തലവനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഉടന്‍ തന്നെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയിലാണ് അദ്ദേഹത്തെ വാഴ്ത്തപ്പെടുത്തിയത്. ഇറ്റലിയിലെ പനോരമ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുകയെന്നത്. മരിച്ച വ്യക്തി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചുവെന്നു തെളിഞ്ഞാല്‍ മാത്രമേ ഈ പ്രഖ്യാപനമുണ്ടാവൂ. ജോണ്‍ പോള്‍ രണ്ടാമനോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി തന്റെ പാര്‍ക്കിന്‍സണ്‍സ് രോഗം മാറിയെന്ന് ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ മാരി സിമോണ്‍-പിയെറി മോര്‍മാന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതാണ് മുന്‍പ് ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനാക്കുന്ന പ്രഖ്യാപനത്തിന് വഴിതെളിച്ചത്.
ഇതുപോലെ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ രണ്ടാമത്തെ സംഭവം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പന്ത്രണ്ടു മാസത്തിനുള്ളില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ചു പ്രതികരിക്കാന്‍ വത്തിക്കാന്‍ അധികൃതര്‍ തയാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല