വിദ്യാര്‍ത്ഥികള്‍ക്ക് രക്തത്തിന് പകരം സൗജന്യമായി മദ്യം നല്‍കിയിരുന്ന ഒരു മദ്യക്കമ്പനി അധികൃതര്‍ അടച്ചുപൂട്ടി. കമ്പനിയുടെ അറിയിപ്പ് ലഭിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് താല്‍ക്കാലികമായി ആരംഭിച്ച രക്തബാങ്കിലേക്ക് ഓടിയെത്തിയത്. നാല് ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ടര്‍ബോ ഷാന്‍ഡി മദ്യമാണ് ഇവര്‍ക്ക് സൗജന്യമായി നല്‍കിയത്. ഫെയ്‌സ്ബുക്ക് വഴിയാണ് കമ്പനി അധികൃതര്‍ രക്തത്തിന് പകരം മദ്യമെന്ന വിഗ്ദാനം ചെറുപ്പക്കാര്‍ക്ക് നല്‍കിയത്. ‘എന്തെങ്കിലും നല്ല പ്രവര്‍ത്തി ചെയ്യൂ. സമ്മാനം നേടു’ എന്നായിരുന്നു കമ്പനിയുടെ പരസ്യം. കഴിഞ്ഞമാസം 25നാണ് രക്തദാനം നടന്നത്.
‘നിങ്ങള്‍ 25ാം തിയതി ലീഡ്‌സിലുണ്ടെങ്കില്‍ ആര്‍മെലി മെതോഡിസ്റ്റ് പള്ളിയില് 2.30നെത്തൂ. രക്തദാനം നിര്‍വഹിക്കൂ എന്നും പരസ്യത്തില്‍ പറയുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ റിക്രൂട്ട്‌മെന്റ് ബിംബമായിരുന്ന കിച്ച്‌നര്‍ ദൈവത്തിന്റെ ചിത്രവും പരസ്യത്തിലുണ്ടായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു. രക്തം നല്‍കിക്കഴിഞ്ഞാല്‍ രക്ത ബാങ്കിന് പുറത്തു നിന്നും മദ്യവും വാങ്ങി പോകാമെന്നായിരുന്നു വാഗ്ദാനം.
യുവാക്കളുടെയിടയില്‍ മദ്യാസക്തി വര്‍ദ്ധി്ക്കുന്നതിന്റെ ലക്ഷണമാണ് ഈ സംഭവമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നു. മദ്യത്തിന്റെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍ക്കാരിന് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള നഗരമായതിനാലാണ് ലീഡ്‌സ് കേന്ദ്രീകരിച്ച് കമ്പനി ഈ പ്രചരണം നടത്തിയത്.
എന്‍ എച്ച് എസിന്റെ അനുമതിയില്ലാതെ വിലകുറഞ്ഞ പ്രചരണത്തിന് വേണ്ടി ഈ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് തെറ്റായിപ്പോയെന്ന് കമ്പനിയുടെ വക്താക്കള്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടത്തിന് പ്രചരണം നടത്താന്‍ അനുമതി നല്‍കിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവര്‍ വ്യക്തമാക്കി. അമിതമദ്യപാനം മൂലം മരിക്കുന്ന മുപ്പത് വയസില്‍ താഴെയുള്ളവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല