1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2012

ബ്രസ്റ്റ് കാന്‍സര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന ബ്ളഡ്‌ ടെസ്റ്റ്‌ കുറച്ച നാളുകള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്ന് ഗവേഷകര്‍. രോഗമുള്ള സ്ത്രീകളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആരോഗ്യപരമായ ജീവിതം നയിക്കാന്‍ ഇത് സഹായിക്കും. അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ സ്ത്രീകളില്‍ ഒരു ജെനിറ്റിക് സ്വിച്ച് ഗവേഷകര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇത് ബ്രസ്റ്റ് കാന്‍സറിനു ഇരട്ടി അവസരം ഉണ്ടാക്കുന്നു.

അഞ്ച് പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് നിലവില്‍ വരുമെന്ന് ഈ റിസര്‍ച്ചിന് നേതൃത്വം കൊടുത്ത ഡോ.ജെയിംസ് ഫ്ലാനാജന്‍ പറഞ്ഞു. മദ്യം, പുകവലി, മലിനീകരണം, ഹോര്‍മോണുകള്‍ തുടങ്ങിയവ ജനറ്റിക് സ്വിച്ചിനു കാരണമാകാം. ഈ ജനിതക മാറ്റങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ബ്ളഡ്‌ സാമ്പിളില്‍ നിന്ന് തിരിച്ചറിയാം. 1380 ബ്ളഡ്‌ സാമ്പിളുകളില്‍ പരിശോധിച്ചതില്‍ 640പേര്‍ക്ക് ബ്രസ്റ്റ്‌ കാന്‍സര്‍ വരുമെന്ന് കണ്ടെത്തി. അറുപത് വയസ്സില്‍ താഴെയുള്ളവരില്‍ വളരെ കൃത്യമായി ഇത് കണ്ടു പിടിക്കാന്‍ പറ്റി.

ലിംഫോമ, ലുക്കെമിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളും ഇതുവഴി കണ്ടെത്താന്‍ സാധിക്കും. വൈറ്റ്‌ ബ്ളഡ്‌ സെല്‍ ജീനും ബ്രസ്റ്റ് കാന്‍സറുമായി ബന്ധം കണ്ടെത്തിയിട്ടുണ്ട്. ഒരുപാടു പേര്‍ മരിക്കുന്ന ബ്രസ്റ്റ് കാന്‍സര്‍ തടയാനാണ് തങ്ങളുടെ ശ്രമമെന്ന് ഡോ.ഫ്ലാനാജന്‍ പറഞ്ഞു. പത്തോളം വിഭാഗങ്ങള്‍ ഈ കാന്‍സറില്‍ ഉണ്ടെന്നും ഓരോ തരത്തിനും ചേര്‍ന്ന മരുന്ന് കൊടുത്ത് പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ ചികില്‍സിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.