1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2017

സ്വന്തം ലേഖകന്‍: ‘കൊലയാളി മൊബൈല്‍ ഗെയിം’ കേരളത്തിലും, ഡൗണ്‍ലോഡ് ചെയ്തത് രണ്ടായിരത്തിലധികം പേര്‍, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്. ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണു കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കി.

കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇത്തരത്തില്‍ ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്. മുംബൈയില്‍ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരന്‍ മന്‍പ്രീത് സിങ് സഹാനി ഈ ഓണ്‍ലൈന്‍ കളിയുടെ ഇരയാണെന്നു പൊലീസ് സംശയിക്കുന്നു.

ഗെയിമിന്റെ ആദ്യഘട്ടം തുടങ്ങുന്നത് ശരീരത്തില്‍ മുറിവേല്‍പിക്കുന്ന വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുകൊണ്ടാണ്. അന്‍പതാം ഘട്ടം കെട്ടിടത്തിനുമുകളില്‍നിന്നും ചാടി സ്വയം ജീവനൊടുക്കുക എന്നതാണ്. ഈ ഗെയിം കളിച്ച് ലോകത്ത് 200ലധികം പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കാത്ത ഈ ഗെയിം ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.