പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ വൈകീട്ട് അഞ്ചോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച മുംബൈ സാന്താക്രൂസില്‍.
17ഓളം മലയാള സിനിമകള്‍ക്കും 250 ഓളം ഹിന്ദി സിനിമകള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റു ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. 1986ലെ പഞ്ചാഗ്നിയിലൂടെയാണ് മലയാള സിനിമയിലെ അരങ്ങേറ്റം. നഖക്ഷതങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, സുകൃതം, പാഥേയം തുടങ്ങിയ സിനിമകളില്‍ സംവിധാനം നിര്‍വഹിച്ചു. 2005ലെ മയുഖമാണ് അവസാനത്തെ മലയാള സിനിമ.
1951ലെ അല്‍ബലിയിലൂടെയാണ് ഹിന്ദി സിനിമ രംഗത്തേക്കുള്ള വരവ്. 2003ലെ ഏക് അലഗ് മൗസം ആണ് അവസാനത്തേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല