ബ്രിട്ടനിലേക്ക് സമീപ കാലങ്ങളില്‍ അനധികൃതമായി കുടിയേരുന്നവരുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവ് കണ്ടെത്തിയതിനെ തുടര്‍ന്നു ബോര്‍ഡര്‍ ഏജന്‍സി പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ടത്ര അതിര്‍ത്തി സംരക്ഷണ കാവല്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ബ്രിട്ടനിലേക്ക് വരുന്ന ഓരോ യാത്രികരുടെയും പാസ്പോര്‍ട്ട്, വിസ എന്നിവ കൃത്യമായി പരിശോധിക്കുവാന്‍ ആളില്ലാത്ത അവസ്ഥയാണ് എന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. തെരേസ മെയ് ഇക്കാരണം ചൂണ്ടിക്കാട്ടി പതിനൊന്നോളം എയര്ലൈനുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് എയര്‍വേയ്സ്,വിര്‍ജിന്‍ അറ്റ്ലാന്റിക് തുടങ്ങിയ വിമാനക്കമ്പനികളും ഇതില്‍ പെടും. യു.കെ. ബോര്‍ഡര്‍ ഏജന്‍സിയില്‍ പരിശോധനക്ക് ഉദ്യോഗസ്ഥര്‍ ഇല്ലെന്നാണ് തെരേസ വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്. ഇപ്പോഴും പല എയര്‍പോര്‍ട്ടുകളില്‍ പാസ്പോര്‍ട്ട് പരിശോധനക്കായി നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. ഇത് എയര്‍പോര്‍ട്ട് തന്നെ അപകടത്തിലാക്കുവാന്‍ പോലും സാധ്യതയുണ്ടെന്നു വിര്‍ജിന്‍ അറ്റ്ലാന്റിക് എന്ന വിമാനക്കമ്പനി പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് മെമ്മോ അയച്ചിരിക്കുകയാണ് വിര്‍ജിന്‍ അറ്റ്ലാന്റിക്ക്.
വരുന്ന ഈസ്റ്റര്‍ സീസണില്‍ വന്‍ തിരക്കായിരിക്കും പല എയര്‍പോര്‍ട്ടിലും ഉണ്ടാകാന്‍ പോകുന്നത്. ഏകദേശം 1.5 ബില്ല്യന്‍ ആളുകള്‍ ഈ സമയത്ത് വിമാനയാത്ര നടത്തുമെന്നു കരുതുന്നു. ദുഃഖവെള്ളിയാഴ്ച്ചക്കും ഈസ്റ്ററിനുമിടയില്‍ ഏകദേശം 370,000 ആളുകള്‍ ഹീത്രൂ എയര്‍പോര്‍ട്ട് വിടും. ഗാറ്റ് വിക്കില്‍ ഇത് 200,000 ഓളം പേരായിട്ടാണ് കണക്കാക്കുന്നത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ തുടങ്ങിയ നടപടികള്‍ കാര്യക്ഷമമായി നടത്താനായില്ലെങ്കില്‍ ഇത് വന്‍ കെട്ടിക്കിടക്കലായിരിക്കും വരുത്തി വയ്ക്കുക.
ഈ സമയങ്ങളില്‍ തീവ്രവാദികള്‍ തിരക്ക് മുതലാക്കി രാജ്യത്ത് പ്രവേശിക്കുന്നുണ്ട്. ഇത് തടയുവാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നുമില്ല. ഇമിഗ്രേഷന്‍ ഹാളില്‍ ആളുകള്‍ നിറഞ്ഞാല്‍ പിന്നെ യാത്രക്കാരെ വിമാനത്തില്‍ തന്നെ ഏറെ നേരം ഇരുത്തെണ്ടതായി വരുന്നു. ഇത് എയര്‍പോര്‍ട്ടില്‍ തിക്കിത്തിരക്കുണ്ടാക്കും എന്നതില്‍ ഒരു സംശയവും വേണ്ട. 25% അതിര്‍ത്തി പരിശോധന ഉദ്യോഗസ്ഥര്‍ ആണ് ജോലിയില്‍ നിന്നും പിരിഞ്ഞു പോയിട്ടുള്ളത്. ഇത് മൂലമാണ് ഗതാഗതത്തില്‍ ചില നിയന്ത്രണം വരുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല