1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2021

സ്വന്തം ലേഖകൻ: ജോലി സമയം കഴിഞ്ഞുള്ള മേധാവിയുടെ സന്ദേശമയക്കൽ വിലക്കുന്ന പോർച്ചുഗൽ നിയമം ഇപ്പോൾ ലോകമെങ്ങും ചർച്ചാ വിഷയമാണ്. ഈ നിയമം മറ്റു രാജ്യങ്ങളിൽ ഏപ്പോൾ വരും എന്നറിയാനാണ് ഏവരുടെയും ആകാംഷ. ജോലിസമയം കഴിഞ്ഞാൽ ഓഫീസ് തലവന്മാർ ഇ-മെയിൽ വഴിയോ ടെസ്റ്റ് മേസേജുകൾ വഴിയോ ജീവനക്കാരെ ബന്ധപ്പെടാൻ പാടില്ല എന്നതാണ് പോർച്ചുഗലിലെ പുതിയ നിയമം.

ഇത്തരത്തിൽ ഏതെങ്കിലും കമ്പനികൾ ചെയ്യുന്നത് ശക്തമായി വിലക്കിയിരിക്കുകയാണ് സർക്കാർ. മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന ജോലിചെയ്യുന്ന രീതി വർധിച്ചുവന്ന സാഹചര്യത്തിൽ ജോലിയും കുടുംബജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്താനാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. പത്തു ജീവനക്കാരിൽ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

നിയമം ലംഘിച്ചാൽ കടുത്ത പിഴയാകും കമ്പനികൾക്ക് ശിക്ഷയായി ലഭിക്കുക. വീട്ടിലിരുന്നു ജോലിചെയ്യുന്നവർക്ക് കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതൽ സമയം ചെലവഴിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വർക്ക് ഫ്രം ഹോമിന്റെ പേരിൽ വർധിക്കുന്ന എനർജി ബില്ലും ഇന്റർനെറ്റ് ചാർജുമെല്ലാം കമ്പനികളെക്കൊണ്ടു കൊടുപ്പിക്കാനുള്ള നിബന്ധനകളും നിയമത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.