1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2012

പൊള്ളിപ്പോയ മുഖംമൂടിയുമായി ജീവിക്കുന്ന ആറു വയസുകാരനെ നിങ്ങള്‍ക്കറിയുമോ? ഒരു തീപ്പിടുത്തത്തില്‍ മുഖം മുഴുവന്‍ പൊള്ളിപ്പോയി ഒരു മുഖംമൂടിക്കുള്ളില്‍ എന്ന പോലെ ജീവിക്കുകയാണ് ചൈനയിലെ ഒരു ആറു വയസുകാരന്‍. രണ്ടു വര്‍ഷം മുന്‍പ് നടന്ന ആകസ്മിക സംഭവത്തിലാണ് വാങ്ങ് സിയോപെങ്ങിനു തന്റെ മുഖം നഷ്ടപ്പെട്ടത്. ഒരു സിഗരറ്റ് ലൈറ്ററില്‍ നിന്നും ചോളവൈക്കോലില്‍ പടര്‍ന്ന തീപിടുത്തത്തില്‍ പെട്ട് പോകുകയായിരുന്നു വാങ്ങ്.

ചൈനയിലെ യിന്ച്ചുന്‍ എന്ന സ്ഥലത്ത് നിന്നുമാണ് വാങ്ങ്. വാങ്ങിന്റെ മുടി, ചുണ്ടുകള്‍, പുരികങ്ങള്‍, വിരലുകള്‍ എന്നിവ തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റു നഷ്ടപ്പെട്ടു. സ്കൂളുകള്‍ ഇവനെ സ്വീകരിക്കാത്തതിനാല്‍ വിദ്യാഭ്യാസം പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ് വാങ്ങ്. കൂട്ടുകാരായും വളരെക്കുറച്ചു പേര്‍ മാത്രമേ വാങ്ങിനുള്ളൂ. വാങ്ങിന്റെ ചികിത്സക്കായി മാത്രം ജീവിക്കുന്ന മാതാപിതാക്കള്‍ ഇത് വരെ 150,000 യുവാന്‍ ചിലവാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ജീവിക്കുവാന്‍ തന്നെ കഷ്ടപ്പെടുന്ന ഈ മാതാപിതാക്കള്‍ക്ക് വാങ്ങിനെ ചികിത്സിക്കുന്നതിനു സാധിക്കില്ല. ഉണ്ടായിരുന്ന വീടും ചികിത്സക്കായി ഇവര്‍ വിറ്റ്കളഞ്ഞിരുന്നു. ഇപ്പോള്‍ ചെറിയ ഒരു കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. വാങ്ങിനെ ചികിത്സിക്കുന്ന ഡോ:ലി ജിന്നിംഗ് പറയുന്നത് ഇവന്റെ ശസ്ത്രക്രിയക്ക് മൂന്നു ഘട്ടങ്ങള്‍ ആവശ്യമാണ്‌ എന്നാണു. ഓരോ ഘട്ടവും 100,000 യുവാന്‍ ചിലവ് വരും.

അതായത് കുറഞ്ഞത് 300,000 യുവാന്‍ ഉണ്ടായാല്‍ മാത്രമേ ശസ്ത്രക്രിയ നടക്കൂ. 100,000 യുവാന്‍ എന്നത് ബ്രിട്ടനിലെ 10,000 പൌണ്ടാണ്. കുട്ടിയുടെ ഈ അവസ്ഥയില്‍ സഹായിക്കുവാന്‍ ആരെങ്കിലും മുന്നോട്ടു വരും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.