സാം നൈട്ടനിനു മകന്റെ ചികിത്സക്കായി ചിലവാകുന്നത് പതിനായിരം പൌണ്ടാണ് . ഞെട്ടണ്ട. ബ്രിട്ടനിലെ ആശുപത്രികളില്‍ സ്ഥലമില്ലാത്തതിനാല്‍ ജര്‍മനിയില്‍ കൊണ്ട് പോയിട്ടാണ് മകന്‍ സാക്കിന്റെ ന്യൂറോബ്ലാസ്റൊമ എന്ന നാഡീ അര്‍ബുദത്തിനു ഈ അച്ഛന്‍ ചികിത്സ നടത്തുന്നത്. ഈ രോഗത്തിന് നടത്തേണ്ടതായ ഓപ്പറേഷന്‍ നാളെ ഗ്രേസ്‌വാള്‍ട് യൂണിവേര്‍സിറ്റി ആശുപത്രിയില്‍ നടക്കും. നോട്ടിംഗ്‌ഹാംമിലെയും ലെസ്റ്ററിലെയും ആശുപത്രികള്‍ ഈ കുട്ടിയുടെ ചികിത്സ നിരാകരിക്കുകയായിരുന്നു അതും മുറിയില്ല എന്ന കാരണത്താല്‍.
2008 ഒക്റ്റോബറില്‍ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിതുടങ്ങിയിരുന്നു എന്നാല്‍ അടുത്ത വര്ഷം മാര്‍ച്ച് വരെയും ആശുപത്രി അധികൃതര്‍ കീമോതെറാപ്പി നടത്തിയില്ല. ലൈസേസ്ട്ടര്‍ ആശുപത്രി അധികൃതര്‍ അവസാനം ജെര്‍മനിയിലെ ഡോക്ട്ടര്മാര്‍ക്ക് ഈ കേസ് കൈമാറുകയായിരുന്നു. തങ്ങള്‍ കൈകാര്യം ചെയ്‌താല്‍ അപകടമാകും എന്നുള്ള അറിവിലാണ് ചികിത്സ ജെര്‍മനിയിലേക്ക് മാറ്റുവാന്‍ റോയല്‍ ആശുപത്രിക്കാര്‍ തീരുമാനിച്ചത്.
2011 ഫെബ്രുവരിയില്‍ എല്ലാം ശെരിയായി എന്ന് ഡോക്ടര്‍ വിധിച്ച സാക്കിന്റെ വയറിനുള്ളില്‍ മൂന്ന് ലിംഫുകള്‍ക്ക് അസുഖം അപകടകരമായി ബാധിച്ചിട്ടുണ്ട് എന്ന് ജര്‍മ്മന്‍ വിദഗ്ദന്മാര്‍ കണ്ടെത്തി. പിന്നീട് മരുന്നുകള്‍ ഏശാതെ വന്നപോഴാണ് ശസ്ത്രക്രിയ വേണം എന്ന് ഡോക്റ്റര്‍മാര്‍ അഭിപ്രായപെട്ടത്. നോട്ടിമ്ഹാമിലെ ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ ആദ്യം ശസ്ത്രക്രിയക്കായി ശ്രമിച്ചു എങ്കിലും അവിടെ കിടക്ക ഒഴിവില്ലെന്നു പറഞ്ഞു നിരാകരിക്കുകയായിരുന്നു.
ഇതിനെതിരെ സാക്കിന്റെ അമ്മ രംഗത്ത് ഇറങ്ങിയെങ്കിലും വലിയ പ്രയോജനം ഒന്നും ലഭിച്ചില്ല. ഒടുവിലാണ് ജര്‍മനിയില്‍ തന്നെ ശസ്ത്രക്രിയ നടത്താം എന്ന് തീരുമാനിക്കപ്പെട്ടത്. എന്നാല്‍ ഇതല്ല ആദ്യം ജനുവരി 19 നു തങ്ങള്‍ ദിവസം നല്‍കിയതാണ് എന്നാല്‍ ഇത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല എന്നും നോട്ടിമ്ഹാം യൂണിവേര്‍സിറ്റി ഹോസ്പിറ്റല്‍ പ്രതിനിധി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല