പോക്കറ്റില്‍ കഞ്ചാവുമായി നഴ്സറിയില്‍ പഠിക്കുന്ന മൂന്നു വയസുകാരന്‍ പിടിക്കപ്പെട്ടത് ലോകമന:സാക്ഷിയെ ഞെട്ടിച്ചു. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അധ്യാപകര്‍ക്ക് ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തില്‍
നടത്തിയ പരിശോധനയില്‍ കുട്ടിയുടെ പോക്കറ്റിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. കുട്ടിയുടെ മറ്റു വിവരങ്ങള്‍ ഇത് വരെയും പുറത്തു വിട്ടിട്ടില്ല. വിപണിയില്‍ 20 പൌണ്ട് വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
കുട്ടിയോട് ഇതേ പറ്റി അന്വേഷിച്ചപ്പോള്‍ ഇത് തന്റെ അച്ഛന്‍ പുകവലിക്കായി ഉപയോഗിക്കുന്നതാണെന്ന് നിഷ്കളങ്കമായി മറുപടി ലഭിച്ചു. ഇതേ തുടര്‍ന്ന് അധ്യാപകര്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. സാല്‍ഫോര്‍ഡിലെ ഒരു നേഴ്സറിയിലാണ് സംഭവം നടന്നത്. പോലീസ് പിന്നീട് കുട്ടിയുടെ രണ്ടാനച്ഛനെ പിടികൂടുകയും മാഞ്ചസ്റ്റര്‍ കോടതി മുന്‍പാകെ ഹാജരാക്കുകയും ചെയ്തു.
സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഈ സംഭവത്തില്‍ പ്രതി പശ്ചാതപിക്കുന്നുണ്ട് എന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു. കഞ്ചാവ് കുട്ടി രുചിച്ചു നോക്കിയിരുന്നാലോ മറ്റു കുട്ടികള്‍ക്ക് കൈമാറിയിരുന്നാലോ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഗുരുതരമായിരിക്കും. നഴ്സറി സ്കൂളിലെ റിസപ്ഷന്‍ ടീച്ചര്‍ ആണ് കഞ്ചാവ് കണ്ടെത്തിയത്.
ശേഷം നടത്തിയ പരിശോധനയില്‍ രണ്ടാനച്ഛന്റെ കയ്യില്‍ നിന്നും നാല് കഞ്ചാവ് കെട്ടുകള്‍ പോലീസ് കണ്ടെടുത്തു. കുട്ടിയും കുട്ടിയുടെ അമ്മയും ഇദ്ദേഹത്തിന്റെ വീട്ടില്‍ മുന്‍പ് തങ്ങിയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ജോലിക്ക് പോകുന്നതിനിടയിലെ തിരക്കിനിടയില്‍ കഞ്ചാവിന്റെ കെട്ടുകള്‍ അശ്രദ്ധമായി കിടക്കക്കരികില്‍ വച്ച്പോയതാണ് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം. സംഭവം കണ്ടെത്തിയ സ്കൂളിനെ കോടതി
പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല