നീളമുള്ള മുടി ഒരുകാലത്ത് മലയാളി പെണ്‍കുട്ടികളുടെ സ്വപ്നമായിരുന്നു. എന്നാല്‍ ഇന്ന് അത്തരത്തില്‍ മുടി ആഗ്രഹിക്കുന്നവര്‍ അധികം ആരും ഉണ്ടാകില്ല. പ്രധാന കാരണം മുടി ചീകാനും കഴുകാനും വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഇല്ലാത്തത് തന്നെ പക്ഷെ നടാഷ മോറിസ് ഡി ആന്ദ്രെടെ എന്ന 5 അടി 3 ഇഞ്ചുകാരിയുടെ മുടിയുടെ നീളം അല്‍പ്പം അധികമാണ്. അധികമെന്ന് വെച്ചാല്‍ 5അടി 2ഇഞ്ച് നീളമുള്ള മുടിയാണ് ഉള്ളത്!
മുടി കുടുങ്ങിയാല്‍ വീട്ടിലെ ഫാന്‍ ഓണ്‍ ചെയ്യാന്‍ പറ്റില്ല. മുടി ചീകാന്‍ മാത്രം ദിവസത്തില്‍ ഒന്നര മണിക്കൂര്‍ വേണം നടാഷക്ക്. റിയോയിലെ ഒരു സാധാരണ ബ്രസീലിയന്‍ ഗ്രാമത്തില്‍ ജീവിച്ചിട്ടും വീട്ടില്‍ ഒരു കൊല്ലം 400 പൗണ്ട് ആണ് ഷാംപൂ ബില്‍. മുടി വില്‍ക്കാന്‍ ആലോചിക്കുന്നുണ്ട് ഈ പന്ത്രണ്ടുകാരി. ഇതിനെ വീണു കിട്ടിയ ഭാഗ്യം ആയിട്ടാണ് അവള്‍ കാണുന്നത്. ഈ മുടി തനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഇത് സംരക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്കൂളിലും കുറെ കഷ്ടപ്പെടുന്നുണ്ട് ഈ മുടി കാരണം.
3500 പൌണ്ടിന് മുടി വില്‍ക്കാനാണ് ആലോചിക്കുന്നത്. എന്നിട്ട് വേണം തന്റെ മുറി ഒന്ന് പുതുക്കിപണിയാന്‍. അവള്‍ ഇപ്പോള്‍ ജയിലില്‍ ഇട്ട പോലെയാണ് ജീവിക്കുന്നത് എന്നാണു അമ്മ കാതറിന പറയുന്നത്. കെട്ടുകഥകളിലെ നീളന്‍ മുടിയുള്ള രാജകുമാരിയോട് തന്നെ ഉപമിക്കുന്ന നടാഷ അതിന്റെ ഒരു പടം വരച്ച് മുന്‍വാതിലില്‍ തൂക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മടിയുടെ ഉടമ എന്ന ഗിന്നസ് റെക്കോര്‍ഡ് ചൈനയിലെ 18അടി 5ഇഞ്ച് നീളമുള്ള മുടിയുള്ള സീ ക്യുപ്പിങ്ങിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല